കോവിഡ്: ബാങ്കുകൾ കൂടുതൽസഹായം നൽകണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടികള്‍ നേരിടുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണം. റിസർവ് ബാങ്ക് മേയിൽ പ്രഖ്യാപിച്ച പാക്കേജില്‍ മാര്‍ച്ച് 31ന് എന്‍.പി.എ അല്ലാത്ത അക്കൗണ്ടുകളും 25 കോടിയില്‍ താഴെ വായ്പയെടുത്തവര്ക്കുമാണ് ഇളവുകള്‍. ഒന്നാം തരംഗവും അതിനു മുമ്പുള്ള പ്രകൃതി ദുരന്തവും ബാധിച്ച ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപാധികളില്ലാതെ ഇക്കൊല്ലം ഡിസംബര്‍ 31 വരെ പലിശയും പിഴപ്പലിശയും ഇളവ് ചെയ്ത് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപെടുത്തണമെന്ന് നിർദേശിച്ചു.
സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേന്ദ്ര സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ പാക്കേജിെൻറ ഭാഗമായി പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരൻറി സ്കീമിെൻറ വകയിരുത്തല്‍ 4.5 ലക്ഷം കോടിയായി ഉയര്‍ത്തി. ഈ പരിപാടിക്ക് പരമാവധി പ്രചാരണം നല്കാന് ബാങ്കുകള്‍ ശ്രമിക്കണം. വ്യാപാര സമൂഹത്തിന് ഇതില്‍നിന്ന് സഹായം ലഭ്യമാക്കണം. പി.എം കിസാന്‍ പരിപാടിയില്‍ 37 ലക്ഷം കര്‍ഷകര്‍ കേരളത്തില്‍നിന്നുണ്ട്. എല്ലാ കര്‍ഷകര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പദ്ധതികളുടെ കവറേജ് നല്‍കണം. കാര്‍ഷിക വികസന പരിപാടിയുടെ ഭാഗമായി പാട്ടത്തിന് ഭൂമിയെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കും വായ്പ അനുവദിക്കണം.
വിളവെടുപ്പിനുശേഷം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കാര്‍ഷിക പശ്ചാത്തല സൗകര്യ ഫണ്ട് പ്രകാരം ബാങ്കുകള്‍ സഹായം നല്‍കണം. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന പരിപാടിയുടെ ഭാഗമായിവരുന്ന കാര്‍ഷിക ഉല്പാദന സംഘടനകള്‍ക്കും ഉദാര സഹായം നല്‍കണം. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ വായ്പ ലഭ്യമാക്കണം. കശുവണ്ടി വ്യവസായ പുനരുജ്ജീവനത്തിന് സഹായകരമായ സമീപനം ഉണ്ടാകണമെന്നും ബാങ്കുകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രണ്ട് ക്വാർട്ടർ നികുതി ഒഴിവാക്കുന്നത് പരിഗണനയിൽ
തിരുവനന്തപുരം: രണ്ട് ക്വാർട്ടറിലെ മോേട്ടാർ വാഹന നികുതി പൂർണമായി ഒഴിവാക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആൻറണി രാജു.മോേട്ടാർ വാഹനങ്ങൾക്ക് ആഗസ്റ്റ് 31 വരെ നികുതി അടയ്ക്കുന്നതിന് കാലാവധി നീട്ടി നൽകിയിട്ടുണ്ട്. അമിതവേഗവും അലക്ഷ്യ വാഹനമോടിക്കലും തടയാൻ എൻഫോഴ്സ്മെൻറ് വിഭാഗം ശക്തിപ്പെടുത്തും. ചങ്ങനാശ്ശേരിയിലും തലശ്ശേരിയിലും അമിത േവഗം കാരണം ജീവൻ നഷ്ടപ്പെട്ട അപകടങ്ങളിൽ റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെൻറ് ആർ.ടി.ഒമാരോട് നിർദേശിെച്ചന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.