പൊതുമേഖല ബാങ്കുകൾ 516 കോടി എഴുതിത്തള്ളി
text_fieldsന്യൂഡൽഹി: നടപ്പു സാമ്പത്തികവർഷത്തിെൻറ ആദ്യപകുതിയിൽ രാജ്യത്തെ പൊതുമേഖലബാങ്കുകൾ 516 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി ധനമന്ത്രാലയം വെളിപ്പെടുത്തി. 2017-18 സാമ്പത്തികവർഷത്തിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കാലയളവിൽ വായ്പയെടുത്ത് മനപ്പൂർവം തിരിച്ചടക്കാത്ത 38 അക്കൗണ്ടുകളിലെ തുകയാണ് ഇത്.
ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ നിഷ്ക്രിയ ആസ്തിയായി കാണിക്കേണ്ടതാണ് ഇൗ തുക. ഇത് എഴുതിത്തള്ളുന്നതിലൂടെ ബാങ്കുകളുടെ പ്രവർത്തനലാഭത്തിൽ ആനുപാതികമായ ഇടിവുണ്ടാകും. എഴുതിത്തള്ളുന്ന തുക, കുടിശ്ശിക വരുത്തിയവരിൽ നിന്ന് തിരിച്ചുകിട്ടാനുള്ള സാധ്യത വിരളമാണ്. അവശ്യഘട്ടങ്ങളിൽ കുടിശ്ശിക വരുത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ബാങ്കുകൾക്ക് അവകാശമുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും അതുണ്ടാകാറില്ല.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലബാങ്കായ എസ്.ബി.െഎയിലാണ് ഏറ്റവുമധികം വായ്പകുടിശ്ശികക്കാരുള്ളത്. 2017 മാർച്ച് 31വരെ 1762 പേരിൽ നിന്നായി 25,104 കോടിയാണ് എസ്.ബി.െഎക്ക് പിരിഞ്ഞുകിട്ടാനുള്ളത്.
പഞ്ചാബ് നാഷനൽ ബാങ്കാണ് രണ്ടാമത്. 1120 കിട്ടാക്കടക്കാരിൽ നിന്നായി 12,278 കോടിയാണ് കിട്ടാനുള്ളത്. ഇൗ രണ്ടു ബാങ്കുകൾക്കും കൂടി കിട്ടാനുള്ളത് ആകെ കിട്ടാക്കടത്തിെൻറ 40 ശതമാനമാണ്.
രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് 8915 കുടിശ്ശികക്കാരിൽ നിന്നായി 92,376 കോടിയാണ് ആകെ പിരിഞ്ഞുകിട്ടാനുള്ള വായ്പത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.