അസാധുനോട്ട് മാറാൻ ജില്ല സഹകരണബാങ്കുകൾക്ക് ഒരുമാസം കൂടി
text_fieldsന്യൂഡൽഹി: അസാധുവാക്കിയ ആയിരത്തിെൻറയും അഞ്ഞൂറിെൻറയും നോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ ജില്ല സഹകരണബാങ്കുകൾ, വാണിജ്യബാങ്കുകൾ, പോസ്റ്റ് ഒാഫിസുകൾ എന്നിവക്ക് ഒരുമാസംകൂടി സമയം അനുവദിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ജൂലൈ 20വരെ നോട്ടുകൾ നിക്ഷേപിക്കാം.
കഴിഞ്ഞ നവംബർ എട്ടിന് നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചശേഷം വാണിജ്യബാങ്കുകൾക്കും പോസ്റ്റ് ഒാഫിസുകൾക്കും ഡിസംബർ 30വരെ പൊതുജനങ്ങളിൽനിന്ന് അസാധുനോട്ടുകൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
ജില്ല സഹകരണബാങ്കുകൾക്ക് നവംബർ 14വരെയേ ഇതിനുള്ള അനുമതി നൽകിയുള്ളൂ. ഇതേതുടർന്ന് ജില്ല സഹകരണബാങ്കുകളുടെ അസാധുനോട്ടുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കാൻ അനുമതി നൽകണമെന്ന് കഴിഞ്ഞ ഡിസംബർ അവസാനം സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിർദേശിച്ചിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം. അതേസമയം, നോട്ടുകൾ മാറ്റുേമ്പാൾ നിശ്ചിത സമയത്തിനകം നിക്ഷേപിക്കാത്തതിെൻറ കാരണവും ബാങ്കുകൾ സമർപ്പിക്കണം. അസാധുവാക്കൽ ഉത്തരവിറക്കിയപ്പോൾ ഇത്തരം നോട്ടുകൾ കൈയിലുള്ളവർക്ക് അവ പോസ്റ്റ് ഒാഫിസുകളിലും ബാങ്കുകളിലും നിക്ഷേപിക്കാൻ അമ്പത് ദിവസം അനുവദിച്ചിരുന്നു.എന്നാൽ, അസാധുനോട്ടുകൾ സ്വീകരിച്ച് പകരം പുതിയത് നൽകുന്നതിൽനിന്ന് നവംബർ 14ന് സഹകരണബാങ്കുകളെ കേന്ദ്രം വിലക്കി. ഇതോടെ സഹകരണബാങ്കുക
ളിൽ കോടിക്കണക്കിന് രൂപയുടെ അസാധുനോട്ടുകൾ കെട്ടിക്കിടന്നു. മഹാരാഷ്്ട്രയിൽ മാത്രം 2770 കോടി രൂപയുടെ നോട്ട് റിസർവ് ബാങ്കിലടക്കാനാവാതെ കിടന്നു. നോട്ട് അസാധുവാക്കിയപ്പോൾ ആയിരത്തിെൻറയും അഞ്ഞൂറിേൻറതുമുൾപ്പെടെ 17.7 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് രാജ്യത്ത് പ്രചരിച്ചിരുന്നത്. ഡിസംബർ 13ന് റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 12.44 ലക്ഷം കോടി രൂപ മൂല്യമുള്ള അസാധുനോട്ടുകൾ തിരിച്ചെത്തിയെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.