റിസർവ് ബാങ്ക് 1.76 ലക്ഷം കോടി രൂപ സർക്കാറിന് കൈമാറും
text_fieldsന്യൂഡൽഹി: സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പണഞെരുക്കം മറികടക്കാൻ റിസർവ് ബാങ്കി െൻറ മിച്ചസമ്പാദ്യത്തിൽ കേന്ദ്രസർക്കാർ കൈവെച്ചു. ഇതാദ്യമായി 1.76 ലക്ഷം കോടി രൂപ സർക്ക ാറിന് ലാഭവിഹിതത്തിെൻറയും മറ്റും കണക്കിൽ കൈമാറാൻ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് ത ീരുമാനിച്ചു. ഇത്രയും ഭീമമായ തുക റിസർവ് ബാങ്ക് ഒരിക്കലും സർക്കാറിന് കൈമാറിയിട് ടില്ല. സാധാരണഗതിയിൽ കൈമാറിക്കൊണ്ടിരുന്നത് ഏറിയാൽ 20,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 60,000 കോടി രൂപയാണ് നൽകിയത്. ഇക്കുറി 1.23 ലക്ഷം കോടി ലാഭ വിഹിതമെന്ന പേരിലും 53 ലക്ഷം കോടി അധിക മൂലധനത്തിൽനിന്നുമാണ് നൽകുന്നത്.
ബിമൽ ജലാൻ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ ഭീമമായ തുക നൽകുന്നത്. റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട കരുതൽ ശേഖരം, സർക്കാറിന് കൈമാറേണ്ട ലാഭവിഹിതം എന്നിവ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ബിമൽ ജലാൻ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈയിൽ തുടങ്ങി ജൂണിൽ അവസാനിക്കുന്നതാണ് റിസർവ് ബാങ്കിെൻറ സാമ്പത്തിക വർഷം. എല്ലാ വർഷവും വാർഷിക കണക്കുകൾക്ക് അന്തിമ രൂപം നൽകിയ ശേഷം ആഗസ്റ്റിലാണ് സർക്കാറിലേക്ക് ലാഭവിഹിതം റിസർവ് ബാങ്ക് കൈമാറുന്നത്.
സാമ്പത്തിക മാന്ദ്യം വിവിധ മേഖലകളെ തളർത്തുന്ന സാഹചര്യത്തിൽ, സാമ്പത്തിക മേഖലക്ക് ഉണർവ് പകരാൻ ചില മേെമ്പാടി പ്രയോഗങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധന അടിത്തറ വർധിപ്പിക്കാൻ 70,000 കോടി നൽകുമെന്ന പ്രഖ്യാപനവും ഇതിൽ ഉൾപ്പെടുന്നു. സർക്കാറിെൻറ വരുമാനത്തിൽ ഗണ്യമായ കുറവിന് സാധ്യത വർധിച്ചിരിക്കേയാണ്, റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന്ന് ഖജനാവിലേക്ക് കൂടുതൽ തുക മാറ്റുന്നത്. നികുതി വരുമാനത്തിൽ വരുന്ന കുറവു നികത്താൻ റിസർവ് ബാങ്കിൽനിന്നുള്ള അധിക പണം സഹായകമാവും.
ആവശ്യത്തിലധികം മൂലധനം റിസർവ് ബാങ്ക് സൂക്ഷിക്കുെന്നന്ന വാദമുയർത്തി, ഖജനാവിലേക്ക് കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു ഏതാനും വർഷമായി സർക്കാർ. ഇത് സർക്കാറും റിസർവ് ബാങ്കിെൻറ തലപ്പത്തുള്ളവരുമായി ഉരസലിന് വഴിവെച്ചു. ഗവർണർ സ്ഥാനത്തുനിന്നുള്ള ഉർജിത് പേട്ടലിെൻറ രാജിയിലേക്കാണ് അതെത്തിയത്. പുതിയ റിസർവ് ബാങ്ക് ഗവർണറായി ശക്തികാന്ത ദാസിനെ നിയോഗിച്ചതും ബാങ്കിെൻറ കേന്ദ്ര ബോർഡിൽ സർക്കാർ പ്രതിനിധികളുടെ സ്വാധീനം വർധിപ്പിച്ചതും റിസർവ് ബാങ്കിെൻറ കരുതൽ പണത്തിൽ കൈവെക്കാനുള്ള ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായിട്ടാണ് ബിമൽ ജലാൻ സമിതിയെ പഠനത്തിന് നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.