വാണിജ്യ ബാങ്കുകൾ ഇൗടുപത്രം നൽകരുത് –ആർ.ബി.െഎ
text_fieldsമുംബൈ: പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക്. ഇറക്കുമതി ആവശ്യങ്ങൾക്കായി ഹ്രസ്വകാലത്തേക്കുള്ള വായ്പകൾക്ക് ഇൗടുപത്രം (ലെറ്റേഴ്സ് ഒാഫ് അണ്ടർടേക്കിങ്) നൽകുന്നത് നിർത്താൻ വാണിജ്യ ബാങ്കുകൾക്ക് ആർ.ബി.െഎ കർശന നിർദേശം നൽകി.
രത്ന വ്യാപാരി നീരവ് മോദിയും ബന്ധു മെഹുൽ ചോക്സിയും പഞ്ചാബ് നാഷനൽ ബാങ്കിെൻറ എൽ.ഒ.യു ദുരുപയോഗം ചെയ്ത് 13,000 കോടി രൂപ തട്ടിപ്പ് നടത്തിയ സാഹചര്യത്തിലാണ് വിലക്ക്. ഇതുസംബന്ധിച്ച നയം ഉടൻ കൊണ്ടുവരുമെന്നും പത്രക്കുറിപ്പിലുണ്ട്. ഒാതറൈസ്ഡ് ഡീലർ ഒന്ന് (എ.ഡി കാറ്റഗറി -ഒന്ന്) ഗണത്തിൽപ്പെട്ട ബാങ്കുകൾക്കാണ് നിർദേശം ബാധകം.
വിദേശത്ത് വ്യാപാരമുള്ള കമ്പനികൾക്ക് അവിടുത്തെ കറൻസിയിൽ വായ്പ ലഭ്യമാക്കാൻ ഇന്ത്യയിലെ ബാങ്ക് അവരുടെ വിദേശ ശാഖക്ക് നൽകുന്ന ഇൗടുപത്രമാണ് എൽ.ഒ.യു. ഇതനുസരിച്ച് വായ്പ ബാധ്യത ഇന്ത്യയിലെ ശാഖക്കായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.