Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപണം കൈമാറ്റത്തിൽ...

പണം കൈമാറ്റത്തിൽ മാറ്റവുമായി ആർ.ബി.ഐ

text_fields
bookmark_border
RBI
cancel

ന്യൂഡൽഹി: ആർ.ടി.ജി.എസ്​, എൻ.ഇ.എഫ്​.ടി ഇടപാടുകളിൽ നിർണായക മാറ്റവുമായി ആർ.ബി.ഐ. ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഇടപാടുകൾ നടത്താനുള്ള അനുമതിയാണ്​ ആർ.ബി.ഐ നൽകുന്നത്​. പ്രീ-പെയ്​ഡ്​ പേയ്​മെന്‍റ്​ ഇൻസ്​ട്രുമെന്‍റ്​, കാർഡ്​ നെറ്റ്​വർക്ക്​സ്​, വൈറ്റ്​ ലേബൽ എ.ടി.എം, ടി.ആർ.ഇ.ഡി.എസ്​ തുടങ്ങിയവക്കാണ്​ ഇടപാടുകൾ നടത്താൻ ആർ.ബി.ഐ അനുമതി നൽകിയത്​.

ആർ.ടി.ജി.എസ്​, എൻ.ഇ.എഫ്​.എടി എന്നിവ ബാങ്കുകൾക്ക്​ മാത്രമായി പരിമിത പെടുത്തിയുണ്ട്​. ഇതിൽ മാറ്റം വരുത്തുകയാണ്​. ഇനി മുതൽ ബാങ്കിങ്​ ഇതര സ്ഥാപനങ്ങൾക്കും ഇടപാടുകൾ നടത്താം. ഡിജിറ്റൽ സമ്പദ്​വ്യവസ്ഥ എല്ലാവർക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ്​ പുതിയ നീക്കമെന്ന്​ ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസ്​ അറിയിച്ചു.

ആർ.ടി.ജി.എസ്​, എൻ.ഇ.എഫ്​.ടി ഇടപാടുകൾ വിപുലപ്പെടുത്താനുള്ള തീരുമാനം ഇ-കോമേഴ്​സ്​ ഉൾപ്പടെയുള്ള രംഗങ്ങളിൽ പുരോഗതിയുണ്ടാക്കുമെന്നാണ്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbibanking
News Summary - RBI extends NEFT, RTGS money transfer facility beyond banks
Next Story