അസാധു നോട്ടുകൾ എണ്ണി തീർന്നിട്ടില്ലെന്ന് ആർ.ബി.െഎ ഗവർണർ
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിന് ശേഷം ബാങ്കുകളിലെത്തിയ അസാധു നോട്ടുകൾ എണ്ണി തീർന്നിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടൽ. പാർലമെൻറ് സാമ്പത്തിക സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയാണ് ഉൗർജിത് പേട്ടൽ ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ എട്ടിനാണ് നരേന്ദ്രമോദി സർക്കാർ 500, 1000 നോട്ടുകൾ അസാധുവാക്കിയത്. പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ വരെ സമയം അനുവദിച്ചിരുന്നു. എന്നാൽ ഡിസംബറിന് ശേഷവും ബാങ്കുകളിൽ തിരിച്ചെത്തിയ അസാധു നോട്ടുകളുടെ എണ്ണം റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നില്ല.
എത്ര അസാധു നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്ന ചോദ്യം സമാജ്വാദി പാർട്ടിയിലെ നരേഷ് അഗർവാൾ, തൃണമൂൽ എം.പി സൗഗതോ റോയ് എന്നിവർ ഉന്നയിച്ചു. ഇതിനെ തുടർന്നാണ് റിസർവ് ബാങ്ക് ഗവർണർ മറുപടി നൽകിയത്. നിലവിൽ 15.4 ലക്ഷം കോടി മൂല്യമുള്ള കറൻസിയാണ് വിനിമയം ചെയ്യപ്പെടുന്നത്. നോട്ട് പിൻവലിക്കലിന് മുമ്പ് ഇത് 17.7 ലക്ഷം കോടിയായിരുന്നുവെന്നും ഉൗർജിത് പേട്ടൽ അറിയിച്ചു.
പോസ്റ്റ് ഒാഫീസുകളിൽ നിക്ഷേപിക്കപ്പെട്ട അസാധു നോട്ടുകൾ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നും ഉൗർജിത് പേട്ടൽ അറിയിച്ചു. നോട്ട് പിൻവലിക്കലിനെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഉൗർജിത് പേട്ടലിനെ പാർലൻറ് സമിതി വിളിച്ചു വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.