ഡിജിറ്റൽ ഇടപാടുകളിലെ പിഴവ്; ഈ ബാങ്കിന് നിയന്ത്രണങ്ങളുമായി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളുടെ വിപുലീകരണത്തിന് ഒരുങ്ങുന്ന എച്ച്.ഡി.എഫ്.സിക്ക് നിയന്ത്രണങ്ങളുമായി ആർ.ബി.ഐ. പുതിയ ഡിജിറ്റൽ വിപുലീകരണം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ് ഉത്തരവ്. കഴിഞ്ഞ മാസത്തെ ഡാറ്റ സെൻററിലുണ്ടായ പിഴവിനെ തുടർന്നാണ് നടപടി.
ഡിസംബർ രണ്ടിനാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച ഉത്തരവ് കൈമാറിയത്. ഇൻറർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, പേയ്മെൻറ് യൂട്ടിലിറ്റി എന്നിവയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം. നവംബർ 21ന് വൈദ്യൂതി നിലച്ചത് മൂലം എച്ച്.ഡി.എഫ്.സിയുടെ പ്രൈമറി ഡാറ്റ സെൻററിൽ പ്രശ്നമുണ്ടായിരുന്നു. ഇതും നടപടിക്ക് കാരണമായതായാണ് സൂചന. എച്ച്.ഡി.എഫ്.സി തന്നെയാണ് നടപടി വിവരം അറിയിച്ചത്.
ഡിജിറ്റൽ 2.0 എന്ന പേരിൽ ഇടപാടുകളിൽ വിപുലീകരണത്തിനാണ് എച്ച്.ഡി.എഫ്.സി ഒരുങ്ങിയത്. ഡിജിറ്റൽ ഇടപാടുകളിലെ പിഴവുകൾ എത്രയും വേഗം പരിഹരിക്കാനും എച്ച്.ഡി.എഫ്.സിയോട് നിർദേശിച്ചിട്ടുണ്ട്. പിഴവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് എച്ച്.ഡി.എഫ്.സി ബാങ്കും ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.