Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightസഹകരണ സംഘങ്ങൾക്ക്​ മേൽ...

സഹകരണ സംഘങ്ങൾക്ക്​ മേൽ നിയന്ത്രണം തുടരുമെന്ന്​ ആർ.ബി.​െഎ

text_fields
bookmark_border
സഹകരണ സംഘങ്ങൾക്ക്​ മേൽ നിയന്ത്രണം തുടരുമെന്ന്​ ആർ.ബി.​െഎ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക്​ മേ​ൽ നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന്​ പി​ന്തി​രി​യി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി റി​സ​ര്‍വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ.​ബി.​െ​എ). ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ആ​ർ.​ബി.​െ​എ പ​ത്ര​പ​ര​സ്യം പു​റ​ത്തി​റ​ക്കു​ക​യും ചെ​യ്​​തു.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ബാ​ങ്ക് എ​ന്ന പേ​ര് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​രി​ൽ നി​ന്ന്​ നി​ക്ഷേ​പം സ്വീ​ക​രി​ക്ക​രു​തെ​ന്നും കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​രി​ര​ക്ഷ ഇ​ല്ലെ​ന്നും ആ​ർ.​ബി.​െ​എ വ്യ​ക്ത​മാ​ക്കു​ന്നു. കേ​ര​ളം ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന വ്യ​വ​സ്ഥ​ക​ളി​ൽ​നി​ന്ന്​ പി​ന്നോ​ട്ടി​ല്ലെ​ന്നാ​ണ് ആ​ർ.​ബി.​െ​എ​യു​ടെ ഇൗ ​നി​ല​പാ​ടി​ൽ നി​ന്നു​ള്ള സൂ​ച​ന.

2020 സെ​പ്​​റ്റം​ബ​ര്‍ 29ന് ​നി​ല​വി​ല്‍ വ​ന്ന ബാ​ങ്കി​ങ്​ നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി നി​യ​മ പ്ര​കാ​രം റി​സ​ര്‍വ് ബാ​ങ്ക് അ​നു​മ​തി​യി​ല്ലാ​ത്ത സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ക്ക് ബാ​ങ്ക്, ബാ​ങ്ക​ര്‍ എ​ന്നീ വാ​ക്കു​ക​ള്‍ അ​വ​രു​ടെ പേ​രു​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും ചി​ല സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ പേ​രി‍െൻറ കൂ​ടെ ബാ​ങ്ക​ര്‍ എ​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​ർ.​ബി.​ഐ പ​ര​സ്യ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​ത്ത​രം ബാ​ങ്കു​ക​ള്‍ക്ക് ബി.​ആ​ര്‍ ആ​ക്ട് 1949 പ്ര​കാ​രം ലൈ​സ​ന്‍സ് ന​ല്‍കി​യി​ട്ടി​ല്ല.

ഇ​വ​യെ ബാ​ങ്കി​ങ്​ ബി​സി​ന​സ് ന​ട​ത്തു​ന്ന​തി​ന് ആ​ർ.​ബി.​ഐ അ​ധി​കാ​ര​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഇ​ത്ത​രം സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ള്‍ക്ക് ഡെ​പ്പോ​സി​റ്റ് ഇ​ന്‍ഷു​റ​ന്‍സ് ആ​ന്‍ഡ്​ ​െക്ര​ഡി​റ്റ് ഗ്യാ​ര​ൻ​റി കോ​ർ​പ​റേ​ഷ‍െൻറ ഇ​ന്‍ഷു​റ​ന്‍സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കി​ല്ലെ​ന്നും ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBI
News Summary - RBI has said it will continue to regulate co-operatives
Next Story