വ്യവസ്ഥകൾ ലംഘിച്ചു; 14 ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക്
text_fieldsമുംബൈ: നിർദേശങ്ങളുടെ ചില വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 14 ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക്.
ഒരു പ്രത്യേക ഗ്രൂപ്പിെൻറ കമ്പനികളുടെ അക്കൗണ്ടുകൾ റിസർവ് ബാങ്ക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതോടെ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിരുന്ന ഒന്നോ അതിൽ അധികമോ നിർദേശങ്ങൾ പാലിക്കുന്നതിൽ ബാങ്കുകൾ പരാജയപ്പെട്ടുവെന്നും 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിെൻറ വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതായും കണ്ടെത്തുകയായിരുന്നു.
തുടർന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് 14 ബാങ്കുകൾക്ക് പിഴ ചുമത്താൻ ആർ.ബി.ഐ തീരുമാനിച്ചത്.
ബന്ദൻ ബാങ്ക്, ബാങ്ക് ഒാഫ് ബറോഡ, ബാങ്ക് ഒാഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ, ക്രഡിറ്റ് സൂയിസ്, ഇന്ത്യൻ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കർണാടക ബാങ്ക് ലിമിറ്റഡ്, കരൂർ വൈശ്യ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, ജമ്മു ആൻഡ് കശ്മിർ ബാങ്ക് ലിമിറ്റഡ്, ഉത്തർകാശി സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവക്കാണ് പിഴയിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.