യെസ് ബാങ്കിന് ആർ.ബി.ഐയുടെ അടിയന്തര സഹായം; 10,000 കോടി നൽകുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പണമില്ലാതെ യെസ് ബാങ്ക് ശാഖകൾ പ്രതിസന്ധിയിലായതോടെ റിസർവ് ബാങ്ക് ഇടപെടുന്നു. നിക്ഷേപകരുടെ പരിഭ്രാന്തി പരിഹരിക്കാൻ യെസ് ബാങ്കിന് വായ്പയായി 8,000 മുതൽ 10,000 കോടി രൂപ വരെ അടിയന്തര സഹായമായി ആർ.ബി.ഐ നൽകുമെന്നാണ് റിപ്പോർട്ട്. ആർ.ബി.ഐ ആക്ട് 17 പ്രകാരം ഹ്രസ്വ വായ്പയായിട്ടായിരിക്കും പണം നൽകുക. പ്രത്യേക സാഹചര്യം പരിഗണിച്ച് കുറഞ്ഞ പലിശയോടെയായിരിക്കും വായ്പ.
അതേസമയം യെസ് ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നിയമവശം ആർ.ബി.ഐ പരിശോധിച്ചുവരികയാണ്. 49 ശതമാനം ഓഹരി ഏറ്റെടുക്കാനാണ് ആർ.ബി.ഐ ആലോചിക്കുന്നതെന്നാണ് വിവരം. സർക്കാർ പ്രതിനിധികൾ നൽകിയ വിവരം അനുസരിച്ച് മണികണ്ട്രോൾ എന്ന ഓൺലൈൻ മാധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.