ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ആർ.ബി.െഎ
text_fieldsന്യൂഡൽഹി: കേന്ദ്രീകൃതമായ ഡിജിറ്റൽ കറൻസി പുറത്തിറക്കാനൊരുങ്ങി ആർ.ബി.െഎ. രണ്ട് ദിവസം നീണ്ടു നിന്ന് വായ്പ അവലോകന യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കുേമ്പാൾ ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണർ ബി.പി കൻവുഗോയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. പല കേന്ദ്രബാങ്കുകളും ഡിജിറ്റൽ കറൻസിയെ കുറിച്ച് ചർച്ച നടത്തുകയാണ്. ആർ.ബി.െഎ നിയോഗിച്ച കമ്മിറ്റി ഡിജിറ്റൽ കറൻസിയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിെൻറ അടിസ്ഥാനത്തിലായിരിക്കും ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് ആർ.ബി.െഎ ഡെപ്യൂട്ടി ഗവർണർ വ്യക്തമാക്കി.
ഡിജിറ്റൽ കറൻസി സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരത വർധിപ്പിക്കുമെന്നാണ് ആർ.ബി.െഎയുടെ പ്രതീക്ഷ. നേരത്തെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾക്കെതിരെ ആർ.ബി.െഎ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തമായി ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള നീക്കവുമായി കേന്ദ്രബാങ്ക് മുന്നോട്ട് പോവുന്നത്.
അതേ സമയം, ഇന്ന് പ്രഖ്യാപിച്ച വായ്പ നയത്തിൽ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ ആർ.ബി.െഎ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് ആറ് ശതമാനമായും റിവേഴ്സ് റിപ്പോ 5.75 ശതമാനത്തിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.