Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2023 6:18 PM IST Updated On
date_range 7 Feb 2023 6:19 PM ISTആർ.ബി.ഐ വായ്പനയം നാളെ പ്രഖ്യാപിക്കും; പലിശനിരക്കുകൾ വീണ്ടും ഉയർത്തിയേക്കും
text_fieldsbookmark_border
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിലെ അവസാനത്തെ വായ്പനയപ്രഖ്യാപനത്തിൽ ആർ.ബി.ഐ നിരക്കുകൾ ഉയർത്തിയേക്കും. 25 ബേസിക് പോയിന്റിന്റെ വർധനയാണ് പലിശനിരക്കിൽ വരുത്തുക. ബുധനാഴ്ച രാവിലെ 10 മണിക്കാണ് ആർ.ബി.ഐ പുതിയ വായ്പ നയം പ്രഖ്യാപിക്കുക.
റീടെയിൽ പണപ്പെരുപ്പം കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ആർ.ബി.ഐ നിരക്കിൽ നേരിയ വർധന വരുത്തുകയെന്നാണ് സൂചന. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവും വായ്പ പലിശനിരക്ക് ഉയർത്തിയിരുന്നു.
ഡിസംബറിലെ വായ്പ അവലോകനത്തിൽ പലിശനിരക്കിൽ ആർ.ബി.ഐ 35 ബേസിക് പോയിന്റിന്റെ വർധനവ് വരുത്തിയിരുന്നു. നേരത്തെ തുടർച്ചയായി 50 ബേസിക് പോയിന്റിന്റെ വർധന വരുത്തിയിരുന്നു. ഇതിന് ശേഷമാണ് പലിശനിരക്ക് ഉയർത്തുന്നത് ആർ.ബി.ഐ താൽക്കാലികമായി നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story