പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് വായ്പാനയം
text_fieldsമുംബൈ: ആശങ്ക ഉയർത്തുന്ന പണപ്പെരുപ്പത്തിെൻറയും രാജ്യം നേരിടുന്ന കടുത്ത മാന്ദ്യത്തി െൻറയും സാഹചര്യത്തിൽ അടിസ്ഥാന പലിശ നിരക്കുകൾ അതേപടി നിലനിർത്തി റിസർവ് ബാങ് ക് വായ്പാനയം. കഴിഞ്ഞ മൂന്നുദിവസം ഗവർണർ ശക്തികാന്ത ദാസിെൻറ നേതൃത്വത്തിൽ ചേർന ്ന ആറംഗ ധനനയസമിതി ഐകകണ്ഠ്യേനയാണ് റിപോ നിരക്ക് 5.15 ശതമാനം തുടരാൻ തീരുമാനിച്ചത്.
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായപയുടെ പലിശ നിരക്കാണ് റിപോ. അതേസമയം, അടുത്ത ആറുമാസം വിലക്കയറ്റത്തോത് വീണ്ടും ഉയരുമെന്നും ആർ.ബി.ഐ വിലയിരുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ 7.35 ശതമാനത്തിലേക്ക് വിലക്കയറ്റ നിരക്ക് കൂടിയിരുന്നു. അടുത്ത സെപ്റ്റംബർ വരെ 5-5.4 ശതമാനം പണപ്പെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കണക്കാക്കിയിരുന്നത് 3.8-4 ശതമാനം ആയിരുന്നു. അഞ്ചുതവണ തുടർച്ചയായി വരുത്തിയ കുറവിലൂടെയാണ് റിപോ കഴിഞ്ഞ ഡിസംബറിൽ 5.15ശതമാനത്തിൽ എത്തിയത്.
നടപ്പുസാമ്പത്തിക വർഷം (2019-20) വളർച്ചനിരക്ക് മുമ്പ് കണക്കാക്കിയ അഞ്ചു ശതമാനത്തിൽ തന്നെ തുടരുമെന്നും 2020-21ൽ ആറു ശതമാനമായി ഉയരുമെന്നും ആർ.ബി.ഐ വ്യക്തമാക്കി.
വായ്പ വളർച്ച ലക്ഷ്യമിട്ട്, ചെറുകിട വാഹന- ഭവന- ബിസിനസ് സംരംഭ വായ്പയുടെ നാലു ശതമാനം തുക ബാങ്കുകൾ നിർബന്ധമായും പിടിച്ചുവെക്കണമെന്ന നിബന്ധന ആർ.ബി.ഐ എടുത്തുകളഞ്ഞു.
റിയൽ എസ്റ്റേറ്റ് മേഖലക്ക് ഉണർവേകാൻ, സംരംഭകെൻറ കാരണം കൊണ്ടല്ലാെത തടസ്സപ്പെട്ട വായ്പകൾ പുനഃസംഘടിപ്പിക്കാൻ ഒരുവർഷം കൂടി അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.