ബാങ്കുകൾക്ക് അധിക വായ്പയായി ഒരു ലക്ഷം കോടി -ആർ.ബി.ഐ ഗവർണർ
text_fieldsമുംബൈ: കോവിഡ് രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥയിൽ ആഘാതം സൃഷ്ടിക്കുമെന്നും ആഘാതം മറികടക്കാൻ റിസർവ് ബാങ്കിനു മുന്നിൽ വ്യത്യസ്ത മാർഗങ്ങളുണ്ടെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ദീർഘകാലത്തേക്ക് ഒരുലക്ഷം കോടി രൂപ ബാങ്കുകൾക്ക് അധിക വായ്പയായി ആർ.ബി.ഐ ലഭ്യമാക്കും. ഇത് പിപണിയിൽ പണ ലഭ്യത കൂട്ടുകയും സാമ്പത്തിക ഇടപാടുകൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് ഗവർണർ പറഞ്ഞു.
പലിശ നിരക്ക് കുറക്കുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെങ്കിലും ആവശ്യമെങ്കിൽ അടുത്ത അവലോകനയോഗത്തിന് മുൻപ് പലിശ കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
കടുത്ത പ്രതിസന്ധിയിലായ യെസ് ബാങ്കിന് ഏർപ്പെടുത്തിയ മൊറട്ടോറിയം ബുധനാഴ്ച വൈകിട്ട് 6 ന് അവസാനിക്കും. ആറുമണിക്ക് ശേഷം സാധാരണ ബാങ്ക് ഇടപാടുകൾ നടക്കും. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും പുതിയ ഡയറക്ടർ ബോർഡ് മാർച്ച് 26ന് ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ആഭ്യന്തര സാമ്പത്തിക വളർച്ച കൂടുതൽ താഴോട്ടുപോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.