‘നെഫ്റ്റ്’, ആർ.ടി.ജി.എസ് സേവന നിരക്കുകൾ ആർ.ബി.ഐ പിൻവലിച്ചു
text_fieldsതൃശൂർ: ഉപഭോക്തൃ സൗഹൃദ നീക്കത്തിെൻറ ഭാഗമായി ബാങ്ക് ഇടപാട് നടത്തുന്നവരുടെ പണ വിനിമയ ഉപാധികളായ ‘നെഫ്റ്റ് ’ (എൻ.ഇ.എഫ്.ടി -നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ), ആർ.ടി.ജി.എസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻറ് സിസ ്റ്റം) എന്നിവക്കുള്ള സേവന നിരക്കുകൾ റിസർവ് ബാങ്ക് പിൻവലിച്ചു. വ്യാഴാഴ്ച നടത്തിയ നയ പ്രഖ്യാപനത്തിലാണ് ഈ ഇ ളവുകൾ പ്രഖ്യാപിച്ചത്.
ബാങ്കുകളുടെ എ.ടി.എം സേവന നിരക്കുകൾ പരിശോധിക്കാൻ പാനൽ രൂപവത്ക്കരിക്കുമെന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം. പ്രധാനമായും സ്ഥാപനങ്ങൾ പണ വിനിമയത്തിന് ഉപയോഗിക്കുന്ന മാർഗങ്ങളാണ് നെഫ്റ്റും ആർ.ടി.ജി.എസും. എസ്.ബി.ഐ അഞ്ച് മുതൽ 50 രൂപ വരെ ആർ.ടി.ജി.എസിനും ഒന്ന് മുതൽ അഞ്ച് രൂപ വരെ നെഫ്റ്റിനും സേവന നിരക്ക് ഈടാക്കുന്നുണ്ട്. മറ്റ് ബാങ്കുകളും ഏറിയും കുറഞ്ഞുമുള്ള നിരക്ക് വാങ്ങുന്നുണ്ട്. ഡിജിറ്റൽ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഇത് രണ്ടും പിൻവലിച്ചത്.
രണ്ട് ലക്ഷം രൂപ വരെയുള്ള തുകയുടെ ഇലക്ട്രോണിക് വിനിമയ ഉപാധിയാണ് നെഫ്റ്റ്. ആർ.ടി.ജി.എസിൽ എത്ര വലിയ തുകയും കൈമാറാം. എ.ടി.എം സേവന നിരക്കാണ് ഒന്നാം മോദി സർക്കാരിെൻറ കാലത്ത് ബാങ്കിങ് മേഖലയിൽ നിന്ന് ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന ഏറ്റവും കയ്പുള്ള അനുഭവം. ഇതിെൻറ പേരിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഉൾപ്പെടെയുള്ളവ ഇപ്പോഴും പഴി കേൾക്കുന്നുണ്ട്. ഇക്കാര്യത്തിലും ഉപഭോക്താക്കൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിക്കാൻ ഇന്നലത്തെ ആർ.ബി.ഐ പ്രഖ്യാപനം ഇടയാക്കിയിട്ടുണ്ട്. എ.ടി.എം നിരക്കുകൾ പുനഃപരിശോധിക്കുകയാണ് നിർദിഷ്ട പാനലിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.