യു.പി.ഐ ഇടപാടിനും പണം ഈടാക്കും ?; ബാങ്ക് സേവനങ്ങൾക്കുള്ള ചാർജും ഉയർന്നേക്കും, പൊതുജനാഭിപ്രായം തേടി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ പണമിടപാടുകളിൽ മാറ്റം വരുത്തുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടി ആർ.ബി.ഐ. യു.പി.ഐ പേയ്മെന്റിന് ഉൾപ്പടെ പണമിടാക്കാനുള്ള നീക്കങ്ങളുമായി ആർ.ബി.ഐ മുന്നോട്ട് പോകുന്നതിനിടെയാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുന്നത്. 'പേയ്മെന്റ് സിസ്റ്റത്തിലെ ചാർജുകൾ' എന്ന പേരിൽ ഇതുസംബന്ധിച്ച് ആർ.ബി.ഐ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഒക്ടോബർ മൂന്ന് വരെ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് ഇമെയിലിലൂടെ അഭിപ്രായം അറിയിക്കാം.
പേയ്മെന്റ് സംവിധാനങ്ങളിലെ സുതാര്യമല്ലാത്ത ഉയർന്ന ചാർജുകൾക്കെതിരെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് നിരവധി തവണ പരാതി ഉയർന്നിരുന്നു. ഇതിനൊപ്പം പേയ്മെന്റിന് ഇടനിലക്കാരാവുന്നവർക്കും നഷ്ടം വരാതെ ചാർജുകൾ നിശ്ചയിക്കണമെന്നാണ് ആർ.ബി.ഐ നയം. ഇതിന്റെ ഭാഗമായാണ് ചാർജുകളിൽ ആർ.ബി.ഐ പുനഃപരിശോധനക്ക് ഒരുങ്ങുന്നത്.
ഐ.എം.പി.എസ്, എൻ.ഇ.എഫ്.ടി, ആർ.ടി.ജി.എസ്, യു.പി.ഐ എന്നിവയുടെ ചാർജുകളെല്ലാം മാറും. ഇതിന് പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചാർജുകളും മാറും. യു.പി.ഐക്ക് ചാർജ് ഏർപ്പെടുത്തുകയാണെങ്കിൽ ഇന്ത്യൻ പേയ്മെന്റ് സംവിധാനത്തിൽ അത് വലിയ മാറ്റങ്ങൾക്ക് തുടക്കമിടും. ഇന്ന് രാജ്യത്ത് വ്യാപകമായി യു.പി.ഐ പേയ്മെന്റുകൾ ഉപയോഗിക്കുന്നുണ്ട്. നേരത്തെ യു.പി.ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചില ആപുകൾ മൊബൈൽ റീചാർജിന് പ്രത്യേക ചാർജ് ഈടാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.