സമ്മാന തട്ടിപ്പ്: ഹെൽപ്ലൈനുമായി ആർ.ബി.െഎ
text_fieldsന്യൂഡൽഹി: ലോട്ടറി, സമ്മാനത്തുക എന്നിവ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ റിസർവ് ബാങ്ക് രംഗത്ത്. ജനങ്ങളെ ബോധവത്കരിക്കാൻ എസ്.എം.എസ് കാമ്പയിൻ നടത്തുന്നതിനൊപ്പം ‘മിസ്ഡ് കാൾ’ ഹെൽപ്ലൈനിനും കേന്ദ്ര ബാങ്ക് തുടക്കം കുറിച്ചു. ആർ.ബി.െഎയിൽനിന്ന് രണ്ട് കോടിയിലേറെ ലോട്ടറി അല്ലെങ്കിൽ സമ്മാനത്തുക ലഭിച്ചിട്ടുണ്ടെന്ന് കാണിച്ചാണ് ഇപ്പോൾ തട്ടിപ്പ് നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇൗ പണം ലഭിക്കാൻ 9500 രൂപ ബാങ്ക് അക്കൗണ്ടിൽ അടക്കണമെന്നാണ് എസ്.എം.എസ് വരുന്നത്. ഇതിെൻറ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാറും ചോദിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ റിസർവ് ബാങ്ക് പതിവായി മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും എസ്.എം.എസ് കാമ്പയിനും മിസ്ഡ് കാൾ സേവനവും ആദ്യമാണ്.
8691960000 എന്ന നമ്പറിലാണ് മിസ്ഡ് കാൾ സേവനം ലഭിക്കുക. ഇതിലേക്ക് വിളിച്ചാൽ അത് മറ്റൊരു കാളിൽ കണക്ടാവുകയും അതിലൂടെ തട്ടിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുകയും ചെയ്യും.
ഇതോടൊപ്പം sachet. rbi.org.in എന്ന വെബ്സൈറ്റിലും സാമ്പത്തിക തട്ടിപ്പുകളെപ്പറ്റി പരാതിനൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.