കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർ.ബി.ഐ
text_fieldsന്യൂഡൽഹി: കൺസ്യൂമർ വായ്പകൾക്ക് നിയന്ത്രണവുമായി ആർ.ബി.ഐ. റിസ്ക് കൂടുതലുള്ള വായ്പകളുടെ തോത് വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ബാങ്കുകളിൽ കൺസ്യൂമർ വായ്പകളുടെ തോത് 25 ശതമാനത്തിൽ നിന്നും 125 ശതമാനമായി വർധിച്ചിരുന്നു. ഈയൊരു സാഹചര്യത്തിൽ വാണിജ്യ ബാങ്കുകളും എൻ.ബി.എഫ്.സികളും ഇന്റേണൽ സർവൈലൻസ് ശക്തമാക്കണമെന്ന് ആർ.ബി.ഐ ആവശ്യപ്പെട്ടു.
പേഴ്സണൽ ലോണുകൾ ഉൾപ്പടെയുള്ള കൺസ്യൂമർ വായ്പകൾക്ക് വർധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ടെന്നാണ് ആർ.ബി.ഐ പക്ഷം. ഗാർഹിക വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പകൾ, സ്വർണപണയ വായ്പ എന്നിവക്ക് പകരം പേഴ്സണൽ ലോണുകൾ ഉൾപ്പടെയുള്ള കൺസ്യൂമർ വായ്പകൾ വർധിക്കുന്നതാണ് ആശങ്കക്ക് കാരണമാവുന്നത്. ഇത് ബാങ്കുകളുടേയും എൻ.ബി.എഫ്.സികളുടേയും റിസ്ക് വർധിപ്പിക്കുന്നുവെന്നാണ് ആർ.ബി.ഐ വിലയിരുത്തൽ.
സുരക്ഷിതമല്ലാത്ത വായ്പകളുടെ വളർച്ചാനിരക്ക് 14 ശതമാനത്തിൽ നിന്നും 23 ശതമാനമായി വർധിച്ചുവെന്നാണ് ആർ.ബി.ഐ കണക്കുകൾ. ഈയൊരു സാഹചര്യത്തിലാണ് ബാങ്കുകളും എൻ.ബി.എഫ്.സികളും അവരുടെ സ്ഥാപനങ്ങൾക്കുള്ളിലെ നിരീക്ഷണ സംവിധാനം ശക്തമാക്കണമെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.