നിരക്കുകളിൽ മാറ്റമില്ല; റിപ്പോ 5.15 ശതമാനം തന്നെ
text_fieldsമുംബൈ: സാമ്പത്തിക വളർച്ച കുത്തനെ കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). നേരത്തേ കണക്കാക്കിയിരുന്ന 6.1 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനത്തിലേക്ക് വളർച്ച ഇടിയുമെന്ന് ആർ.ബി.ഐയുടെ ധനനയ അവലോകനം വ്യക്തമാക്കുന്നു.
കയറ്റുമതിയിലെ കുറവും ആഭ്യന്തര വിപണിയിലെ മാന്ദ്യവുമാണ് കാരണം. നടപ്പുസാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ വളർച്ച 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതായി സർക്കാർ കണക്കുകൾ നേരേത്ത വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ആർ.ബി.ഐയുടെ വിലയിരുത്തൽ വരുന്നത്. ഈ സാമ്പത്തിക വർഷം 4.9-5.5 ശതമാനം, 2020-21ൽ 5.9-6.3 ശതമാനം എന്നിങ്ങനെയായിരിക്കും വളർച്ചയെന്നും ആർ.ബി.ഐ പ്രവചിക്കുന്നു.
അതേസമയം, പണപ്പെരുപ്പം പരിധി വിടുന്നതും വളർച്ച ഇടിയുന്നതും കണക്കിലെടുത്ത് വായ്പ പലിശ നിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്തിയില്ല. റിപോ (ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്ക്) നിലവിലെ 5.15 ശതമാനത്തിലും റിവേഴ്സ് റിപോ (വാണിജ്യ ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന നിക്ഷേപത്തിെൻറ പലിശ നിരക്ക്) നിലവിലെ 4.90 ശതമാനത്തിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.