ലോക്കറുകളുടെ ഉത്തരവാദിത്തം ഇടപാടുകാരനെന്ന് റിസർവ് ബാങ്ക്
text_fieldsന്യൂഡൽഹി: പൊതുമേഖല ബാങ്കുകളിലെ ലോക്കറുകളിൽ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ അതിെൻറ ഉത്തരവാദിത്തം ബാങ്കുകൾക്കില്ലെന്നും ഇതിന് നഷ്ടപരിഹാരം നൽകാനാവില്ലെന്നും റിസർവ് ബാങ്ക്.
അഭിഭാഷകൻ കുഷ് കൽറ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് റിസർവ് ബാങ്കിെൻറയും 19 പൊതുമേഖല ബാങ്കുകളുടെയും മറുപടി. ഇതിനെതിരെ ഇദ്ദേഹം കുത്തക നിയന്ത്രണ കമീഷനെ സമീപിച്ചിരിക്കുകയാണ്. എസ്.ബി.െഎ, ഇന്ത്യൻ ഒാവർസീസ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബാങ്ക് ഒാഫ് ഇന്ത്യ, ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂകോ ബാങ്ക്, കനറ ബാങ്ക് തുടങ്ങിയവയാണ് ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തമേറ്റെടുക്കാനാവില്ലെന്ന് മറുപടി നൽകിയത്. സ്വന്തം സുരക്ഷിതത്വത്തിൽ മാത്രമേ ലോക്കറിൽ വസ്തുക്കൾ സൂക്ഷിക്കാൻ പാടുള്ളൂ.
ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാലോ കേടുവന്നാലോ ഇതിെൻറ ഉത്തരവാദിത്തമോ ബാധ്യതയോ ഏറ്റെടുക്കാനാവില്ലെന്ന് ഇടപാടുകാരനുമായുള്ള കരാറിൽ ചില ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകൾക്ക് ഉത്തരവാദിത്തമില്ലെങ്കിൽ ഇടപാടുകാർ ഇൻഷുർ ചെയ്ത് വിലപിടിപ്പുള്ള വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ചാൽ പോരെയെന്നും വെറുതെ ലോക്കറിന് വാടക നൽകുന്നതെന്തിനാണെന്നുമാണ് കുഷ് കൽറ കുത്തക നിയന്ത്രണ കമീഷന് നൽകിയ പരാതിയിൽ ചോദിക്കുന്നത്. ബാങ്കുകൾ ഒരേ മറുപടി നൽകിയതിനാലാണ് ഇദ്ദേഹം കുത്തക നിയന്ത്രണ കമീഷനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.