സഹകരണ മേഖലയിൽ നിയന്ത്രണം: നിയമപോരാട്ടത്തിന് സർക്കാർ
text_fieldsതിരുവനന്തപുരം: സഹകരണ മേഖലയിൽ റിസര്‍വ് ബാങ്കിെൻറ പുതിയ നിയന്ത്രണങ്ങളെ നിയമപരമായി നേരിടാൻ സംസ്ഥാന സർക്കാർ. ഇതിന് അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിക്കാൻ പ്രതിനിധി സംഘത്തെ അയക്കും. തുടർനടപടികൾക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ, സഹകരണമന്ത്രി വി.എൻ. വാസവൻ എന്നിവരെ ചുമതലപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച് ഇതിനെ ചെറുക്കാർ ആശയവിനിമയവും ആരംഭിച്ചു.
റിസർവ് ബാങ്ക് സര്‍ക്കുലറിനെതിരെ കേന്ദ്ര സര്‍ക്കാറിനും ഉന്നത അധികാരികള്‍ക്കും നിവേദനം നല്‍കുമെന്ന് മന്ത്രി വാസവൻ അറിയിച്ചു. കാര്യകാരണ സഹിതം വ്യക്തമാക്കി നിയമപോരാട്ടം നടത്തും. സഹകാരികളെ സംഘടിപ്പിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കും. ഏത് പ്രതിസന്ധിയും അതിജീവിക്കാൻ സഹകരണമേഖലക്ക് കരുത്തുണ്ട്. ആർ.ബി.െഎ തീരുമാനം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക്, ബാങ്കിങ്, ബാങ്കർ പദം ഉപയോഗിക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങൾക്ക് മാത്രമേ നിേക്ഷപവും വായ്പയും പാടുള്ളൂ, ബാങ്കുകൾക്ക് ബാധകമായ ഇൻഷുറൻസ് പരിരക്ഷ വേണം തുടങ്ങിയവയാണ് റിസർവ് ബാങ്ക് നിർദേശങ്ങൾ. സംസ്ഥാനത്തെ െക്രഡിറ്റ് സഹകരണസംഘങ്ങള്‍ സഹകരണ ബാങ്കുകളായാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ നിർദേശം ഇതിനെ ബാധിക്കും. മൂന്നുതരം അംഗത്വമാണ് നിലവിലുള്ളത്. എ,ബി,സി വിഭാഗം അംഗങ്ങള്‍ക്ക് നിക്ഷേപത്തിനും വായ്പക്കും ഒരേ പരിധിയും അവകാശങ്ങളുമാണ്.
ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരൻറി കോര്‍പറേഷെൻറ (ഡി.ഐ.സി.ജി.സി) ഇന്‍ഷുറന്‍സ് പരിരക്ഷ ബാങ്കിങ് ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കു മാത്രം വ്യവസ്ഥകള്‍ക്ക് വിധേയമായി ബാധകമായതാണ്. പ്രാഥമിക സഹകരണസംഘങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും ഇത് ലഭ്യമാകില്ല. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരൻറി ഉറപ്പാക്കുകയും ഡെപ്പോസിറ്റ് ഗ്യാരൻറി ബോര്‍ഡ് രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ രണ്ട് ലക്ഷം രൂപയാണ് നല്‍കുന്നത്.
നിയമജ്ഞരുമായി ചര്‍ച്ച നടത്തും-മന്ത്രി
തിരുവനന്തപുരം: സഹകരണമേഖലയുമായി ബന്ധപ്പെട്ട റിസർവ് ബാങ്ക് നിർദേശത്തിൽ നിയമജ്ഞരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയവിനിമയം നടത്തും. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സമാനമായ സാഹചര്യമുണ്ട്. സര്‍വിസ് സഹകരണസംഘം മേഖലയില്‍ ക്രെഡിറ്റ് സംഘങ്ങള്‍ കേരളത്തിലാണ് അധികമുള്ളത്. 69 ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയര്ത്തേണ്ടിവരികയാണെങ്കില് അതിനും ഒരുക്കമാണ്. നോട്ട് നിരോധന കാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.