Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഎസ്​.ബി.​െഎയുമായി...

എസ്​.ബി.​െഎയുമായി ചേർന്ന്​ റിലയൻസ്​ പേയ്​മെൻറ്​ ബാങ്ക്​

text_fields
bookmark_border
Reliance-jio-Payments-Bank-23
cancel

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎയുമായി ചേർന്ന്​ റിലയൻസ്​ പേയ്​മ​െൻറ്​ ബാങ്കിന്​ തുടക്കം കുറിക്കുന്നു. റിലയൻസി​​െൻറ മൊബൈൽ വിഭാഗമായ ജിയോക്ക്​ കീഴിലാവും പേയ്​മ​െൻറ്​ ബാങ്ക്​ ആരംഭിക്കുക. ഇതിനുള്ള അനുമതി കഴിഞ്ഞദിവസം റിസർവ്​ ബാങ്ക്​ റിലയൻസിന്​ നൽകി.

പേയ്​മ​െൻറ്​ ബാങ്കിൽ 70 ശതമാനം ഒാഹരികൾ റിലയൻസിനും 30 ശതമാനം എസ്​.ബി.​െഎക്കും ആയിരിക്കും. ഭാരതി എയർടെല്ലാണ്​ രാജ്യത്ത്​ ആദ്യമായി പേയ്​മ​െൻറ്​ ബാങ്ക്​ സേവനം ആരംഭിച്ചത്​. ഫിൻകോ, ആദിത്യ ബിർള, പേടിഎം തുടങ്ങിയ കമ്പനികളും പേയ്​മ​െൻറ്​ ബാങ്ക്​ സേവനത്തിനായി റിസർവ്​ ബാങ്കിൽ അപേക്ഷ നൽകിയിരുന്നു.

നിക്ഷേപങ്ങൾക്ക്​ വാണിജ്യ ബാങ്കുകളേക്കാൾ കൂടുതൽ പലിശ നൽകുന്ന സംവിധാനമാണ്​ പേയ്​മ​െൻറ്​ ബാങ്കുകൾ. മിനിമം ബാലൻസ്​ നിബന്ധനയില്ലാതെ പേയ്​മ​െൻറ്​ ബാങ്കിൽ അക്കൗണ്ട്​ ആരംഭിക്കാൻ സാധിക്കും. ഒരു ലക്ഷം രൂപ വരെയാണ്​ പേയ്​മ​െൻറ്​ ബാങ്കിൽ നിക്ഷേപിക്കാൻ സാധിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbiRelaincepayment bankmalayalam news
News Summary - Reliance Jio now brings banking on mobile-Business news
Next Story