വാഹനവായ്പകളിലെ ക്രമക്കേട്: ആർ.ബി.ഐ എച്ച്.ഡി.എഫ്.സിയോട് വിശദീകരണം തേടി
text_fieldsന്യൂഡൽഹി: വാഹനവായ്പകളിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ റിസർവ് ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കിനോട് വിശദീകരണം തേടി. ആഭ്യന്തര അന്വേഷണം സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ എച്ച്.ഡി.എഫ്.സിയോട് ആർ.ബി.ഐ ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, വാർത്ത എച്ച്.ഡി.എഫ്.സി നിഷേധിച്ചു. ക്രമക്കേടുകളെ സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തെ കുറിച്ച് ആർ.ബി.ഐ വിശദീകരണം തേടിയിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ ആദിത്യപുരി പറഞ്ഞു.വാഹനവായ്പ വിഭാഗത്തിലെ ചില ജീവനക്കാർ ക്രമക്കേടുകൾ നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കെതിരെയാണ് അന്വേഷണം നടത്തുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
എച്ച്.ഡി.എഫ്.സി ബാങ്ക് സജീവമായ മേഖലകളിലൊന്നാണ് വാഹനവായ്പ വിഭാഗം. ജൂൺ 30ലെ കണക്കുകളനുസരിച്ച് 1.2 ലക്ഷം കോടി ബാങ്ക് വാഹന വായ്പയായി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.