‘20 ലക്ഷം വായ്പക്ക് ഏകദേശം 300 രൂപ വർധിക്കും’; റിപ്പോ നിരക്ക് ഉയർത്തിയത് ജനജീവിതത്തെ ബാധിക്കും
text_fieldsകൊച്ചി: വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് (റിപ്പോ നിരക്ക്) ഉയർത്തിയത് ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. റിപ്പോ നിരക്കിലെ 25 ബേസിക് പോയിന്‍റ് വർധന വായ്പ എടുത്തവരുടെ മാസത്തവണ (ഇ.എം.ഐ) ഉയരുന്നതിന് കാരണമാകും. എന്നാൽ, നിലവിലെ മാസത്തവണ മുന്നോട്ടു കൊണ്ടു പോവുകയും തിരിച്ചടവിനുള്ള കാലാവധി ഉയർത്തുന്ന നടപടികളാവും പല ബാങ്കുകളും സ്വീകരിക്കുക.
ഒരു ലക്ഷം രൂപയുടെ ഭവന വായ്പ എടുത്തതിൽ (10 ബേസിക് പോയിന്‍റ് കണക്കാക്കിയാൽ) 6 രൂപയോളം കൂടും. 20 ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിൽ 10 ബേസിക് പോയിന്‍റ് കൂടുമ്പോൾ 120 രൂപ വർധിക്കും. ഇതുപ്രകാരം 25 ബേസിക് പോയിന്‍റ് വർധനവിൽ 20 ലക്ഷം വായ്പക്ക് ഏകദേശം 300 രൂപയോളം വർധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിക്ഷേപത്തിനുള്ള പലിശയും ഉയരും
റിപ്പോ നിരക്ക് ഉയർത്തിയതിന്‍റെ ആനുകൂല്യം നിക്ഷേപകർക്കും ലഭിക്കും. നിക്ഷേപത്തിനുള്ള പലിശയും ഉയരും. ഈ വർഷം ബാങ്കുകളിൽ നിന്നുള്ള വായ്പാ വളർച്ച നിക്ഷേപ വളർച്ചയുടെ രണ്ട് മടങ്ങാണ്. വായ്പ എടുക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. അതുപ്രകാരം നിക്ഷേപകർക്ക് ഉയർന്ന പലിശ നിരക്ക് ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉയർത്തിയത്. 25 ബേസിക് പോയിന്‍റ് വർധനവാണ് പലിശ നിരക്കിൽ വരുത്തിയത്. സാമ്പത്തിക വർഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് ആർ.ബി.ഐ പുതിയ നിരക്ക് പ്രഖ്യാപിച്ചത്. പലിശ നിരക്ക് വർധിപ്പിച്ച് കൊണ്ട് വിലക്കയറ്റത്തെ നിയന്ത്രിക്കുക എന്ന സാമ്പത്തിക ശാസ്ത്രമാണ് ആർ.ബി.ഐ നടപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.