ഇന്ന് മുതൽ ആർ.ടി.ജി.എസ് ഇനി 24x7
text_fieldsമുംബൈ: തിങ്കളാഴ്ച മുതൽ ആർ.ടി.ജി.എസ് (റിയൽടൈം ഗ്രോസ് സെറ്റ്ൽമെൻറ് സിസ്റ്റം) ഓൺലൈൻ ഇടപാട് മുഴുവൻ സമയവും നടത്താം.
ഇത് സംബന്ധിച്ച പ്രഖ്യാപനം റിസർവ് ബാങ്ക് ഒക്ടോബറിൽ നടത്തിയിരുന്നു. ആഴ്ചയിൽ എല്ലാ ദിവസവും ഏത് സമയത്തും വലിയ തുകയുടെ ഇടപാട് നടത്താനുള്ള സൗകര്യം ചില രാജ്യങ്ങളിൽ മാത്രമാണുള്ളത്. ചെറിയ ഇടപാടുകൾക്കുള്ള (രണ്ടുലക്ഷം വരെ) 'നെഫ്റ്റ്' ഇതിനകം മുഴുവൻ സമയം ആക്കിയിട്ടുണ്ട്. 2004ൽ നാലു ബാങ്കുകളുടെ സഹകരണത്തോടെ തുടങ്ങിയ ആർ.ടി.ജി.എസ് നിലവിൽ പ്രതിദിനം 6.35 ലക്ഷം ഇടപാടുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
ബന്ധിപ്പിക്കപ്പെട്ട ബാങ്കുകളുടെ എണ്ണം 237 ആയി. പ്രതിദിന ഇടപാട് തുക ശരാശരി 4.17 ലക്ഷം കോടിയാണ്. പുതിയ തീരുമാനം വ്യാപാര, വ്യവസായ മേഖലക്ക് കൂടുതൽ ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.