Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightആർ.ടി.ജി.എസ്...

ആർ.ടി.ജി.എസ് പണമിടപാടിൽ മാറ്റവുമായി ആർ.ബി.ഐ

text_fields
bookmark_border
ആർ.ടി.ജി.എസ് പണമിടപാടിൽ മാറ്റവുമായി ആർ.ബി.ഐ
cancel

ന്യൂഡൽഹി: ആർ.ടി.ജി.എസ്​ സേവനം വർഷത്തിൽ എല്ലാ ദിവസവും എല്ലാ സമയത്തും ഇനി മുതൽ ലഭ്യമാകും. ആർ.ബി.ഐ ഗവർണർ ശക്​തികാന്ത ദാസാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവിൽ രാവിലെ ഏഴ്​ മുതൽ വൈകീട്ട്​ ആറ്​ വരെ മാത്രമാണ്​ സേവനം ലഭ്യമായിരുന്നത്​. ഡിസംബർ മുതലാവും പുതിയ സംവിധാനം നിലവിൽ വരിക.

2019 ഡിസംബർ 16ന്​ എൻ.ഇ.എഫ്​.ടി സേവനവും സമാനരീതിയിലേക്ക്​ മാറ്റിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ആർ.ടി.ജി.എസിലും മാറ്റം. എൻ.ഇ.എഫ്​.ടി മുഴുവൻ സമയത്തേക്കുമായി മാറ്റിയത്​ പൂർണ വിജയമായിരുന്നുവെന്നും അതിനാലാണ്​ ആർ.ടി.ജി.എസ്​ പണമിടപാടിലും മാറ്റം കൊണ്ട്​ വരുന്നതെന്നും ആർ.ബി.ഐ അറിയിച്ചു.

എന്താണ്​ ആർ.ടി.ജി.എസ്​

വലിയ തുകകൾ ഒരു ബാങ്ക്​ അക്കൗണ്ടിൽ നിന്ന്​ മറ്റൊന്നിലേക്ക്​ കൈമാറാനുള്ള സംവിധാനമാണ്​ ആർ.ടി.ജി.എസ്​. മിനിം രണ്ട്​ ലക്ഷം രൂപയാണ്​ ഇതിലൂടെ കൈമാറാൻ സാധിക്കുക. ഉയർന്ന തുകക്ക്​ ആർ.ബി.ഐ പരിധി നിശ്​ചയിച്ചിട്ടില്ല. എങ്കിലും ചില ബാങ്കുകൾ 10 ലക്ഷമെന്ന പരിധി നിശ്​ചയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIBankingRTGS
News Summary - RTGS to be available 24x7x365 from Dec 2020
Next Story