Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_right'യോനോ ആപ്പടക്കം...

'യോനോ ആപ്പടക്കം ഇൻറർനെറ്റ്​ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടും'; മുന്നറിയിപ്പുമായി എസ്​.ബി.ഐ

text_fields
bookmark_border
യോനോ ആപ്പടക്കം ഇൻറർനെറ്റ്​ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടും; മുന്നറിയിപ്പുമായി എസ്​.ബി.ഐ
cancel

തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾ 14 മണിക്കൂർ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ (എസ്​.ബി.ഐ) രംഗത്ത്​. ഇന്ന്​ ബാങ്ക്​ സമയം അവസാനിച്ചതിന്​ ശേഷം അടുത്ത 14 മണിക്കൂർ സമയത്തേക്കായിരിക്കും എസ്​.ബി.ഐയുടെ യോനോ ആപ്പി​െൻറയടക്കം പ്രവർത്തനം നിലക്കുക. എൻ.ഇ.എഫ്​.ടി (NEFT)സംവിധാനം പരിഷ്​കരിക്കുന്നതി​െൻറ ഭാഗമായാണ്​ ഡിജിറ്റൽ സേവനങ്ങൾക്ക്​ തടസം നേരിടുന്നതെന്നും ഒൗദ്യോഗിക ട്വീറ്റിലൂടെ​ ബാങ്ക് അറിയിച്ചു.

യോനോ - യോനോ ലൈറ്റ് ആപ്പുകൾ, ഇൻറർനെറ്റ് ബാങ്കിങ്, എൻ.ഇ.എഫ്​.ടി സേവനങ്ങൾ എന്നിവ ഞായറാഴ്​ച്ച അർധരാത്രി 12 മണിക്കും ഉച്ചക്ക്​ രണ്ട് മണിക്കുമിടയിൽ തടസപ്പെ​േട്ടക്കും. അതിന്​ ശേഷം പതിവുപോലെ പ്രവർത്തനം പുനഃരാരംഭിക്കും. ആർ.ബി.​ഐയുടെ നിർദേശത്തെ തുടർന്നാണ്​ എൻ.ഇ.എഫ്​.ടി സംവിധാനത്തിൽ മാറ്റവരുത്തുന്നത്​. മെയ്​ 22ന്​ ബാങ്കിങ്​ സമയം അവസാനിച്ചതിന്​ ശേഷം പരിഷ്​കരണം നടത്തണമെന്നായിരുന്നു ഉത്തരവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBINet BankingYONOSBI YONO
News Summary - SBI App YONO, Net Banking Services to be Unavailable During Weekend
Next Story