Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഡെപ്പോസിറ്റ്​...

ഡെപ്പോസിറ്റ്​ മെഷീനുകളിൽ നിന്ന്​ പണം പിൻവലിക്കാനുള്ള സൗകര്യം മരവിപ്പിച്ച്​ എസ്.ബി.ഐ

text_fields
bookmark_border
ഡെപ്പോസിറ്റ്​ മെഷീനുകളിൽ നിന്ന്​ പണം പിൻവലിക്കാനുള്ള സൗകര്യം മരവിപ്പിച്ച്​ എസ്.ബി.ഐ
cancel
camera_alt

 Representative image (PTI)

ന്യൂഡൽഹി: ഡെപ്പോസിറ്റ്​ മെഷീനുകളിൽ നിന്ന്​ പണം പിൻവലിക്കാനുള്ള സൗകര്യം​ താൽക്കാലികമായി മരവിപ്പിച്ച്​ എസ്.ബി.ഐ. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഡെപ്പോസിറ്റ്​ മെഷീനിൽ നിന്ന്​ പണം തട്ടിപ്പ്​ റിപ്പോർട്ട്​ ചെയ്​ത പശ്ചാത്തലത്തിലാണ്​ നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത്​ വരെ എ.ഡി.ഡബ്ല്യു.എം.എസില്‍ നിന്ന്​ പണം പിൻവലിക്കാൻ സാധിക്കില്ലെന്ന്​ ബാങ്ക്​ അറിയിച്ചു.

നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും സാധിക്കുന്ന മെഷീനുകള്‍ വഴി നിരവധി തട്ടിപ്പുകളാണ്​ അടുത്തിടെ റിപ്പോർട്ട് ചെയ്തത്​. . കാരണം കണ്ടെത്തി പരിഹരിക്കാനുള്ള ശ്രമം ബാങ്കി​െൻറ ഐ.ടി വിഭാഗം തുടങ്ങിയിട്ടുണ്ട്​. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഡെപ്പോസിറ്റ്​ മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbimoney withdrawaldeposit machine
News Summary - sbi block money withdrawal from deposit machine
Next Story