സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി എസ്.ബി.ഐ കാർഡിലെ കണക്കുകൾ
text_fieldsമുംബൈ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി എസ്.ബി.ഐ കാർഡ്സ് ആൻഡ് പേയ്മെൻറ് സർവീസിൽ നിന്ന് പുറത്ത് വരുന്ന കണക്കുകൾ. എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിൽ നിഷ്ക്രിയ ആസ്തി വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 30ലെ കണക്കനുസരിച്ച് 4.3 ശതമാനമാണ് എസ്.ബി.ഐ കാർഡിലെ നിഷ്ക്രിയ ആസ്തി. കഴിഞ്ഞ വർഷം ഇത് 2.3 ശതമാനം മാത്രമായിരുന്നു.
സ്വയം തൊഴിൽ ചെയ്യുന്നവരാണ് ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ കൂടുതലായി വീഴ്ച വരുത്തന്നതെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്. എസ്.ബി.ഐ കാർഡിെൻറ ഉപയോക്താക്കളിൽ 84 ശതമാനവും പ്രതിമാസ ശമ്പളക്കാരാണ്. ഇതിൽ 38 ശതമാനം പേർ പൊതുമേഖലയിൽ ജോലി ചെയ്യുേമ്പാൾ 24 ശതമാനം വലിയ കോർപ്പറേറ്റ് കമ്പനികളിലാണ് പണിയെടുക്കുന്നത്. ക്രെഡിറ്റ് കാർഡ് എടുത്തിട്ടുള്ള ഒമ്പത് ശതമാനം ആളുകളെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുവെന്നാണ് എസ്.ബി.ഐയുടെ വിലയിരുത്തൽ.
സാമ്പത്തിക വർഷത്തിെൻറ രണ്ടാംപാദ ഫലങ്ങൾ പുറത്ത് വന്നതിന് ശേഷം എസ്.ബി.ഐ കാർഡിെൻറ ഓഹരി വില അഞ്ച് ശതമാനം താഴ്ന്നിരുന്നു. രണ്ടാം പാദത്തിൽ 206 കോടി ലാഭമുണ്ടാക്കിയെങ്കിലും കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 46 ശതമാനം കുറവാണിത്. കഴിഞ്ഞ വർഷം 381 കോടിയായിരുന്നു എസ്.ബി.ഐ കാർഡിെൻറ ലാഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.