മിനിമം ബാലൻസില്ല; ഉപഭോക്താക്കളിൽ നിന്ന് എസ്.ബി.െഎ 235 കോടി ഇൗടാക്കി
text_fieldsന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ഉപഭോക്താകളിൽ നിന്ന് എസ്.ബി.െഎ പിഴയായി ഇൗടാക്കിയത് 235 കോടി. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിലാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് എസ്.ബി.െഎ ഇത്രയും തുക പിഴയായി ഇൗടാക്കിയത്. വിവരാവകാശ രേഖയിലാണ് ബാങ്ക് ഇതുസംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
മുംബൈ സ്വദേശി നൽകിയ വിവരാവകാശ അപേക്ഷയിൽ 388 ലക്ഷം അക്കൗണ്ടുകളിൽ നിന്നായി 235 കോടി രൂപ പിഴയായി ഇൗടാക്കിയതായി എസ്.ബി.െഎ വ്യക്തമാക്കുന്നു. എന്നാൽ, ഏതുതരം അക്കൗണ്ടുകളിൽ നിന്നാണ് പിഴയിടാക്കിയതെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
അതേ സമയം, ബാങ്കുകളിൽ കിട്ടാകടം വർധിക്കുന്നത് സമ്പദ്വ്യവസ്ഥക്ക് ശുഭസൂചനയല്ലെന്ന അഭിപ്രായവുമായി ആർ.ബി.െഎ ഗവർണർ ഉൗർജിത് പേട്ടൽ രംഗത്തെത്തി. കിട്ടാക്കടം തിരിച്ച് പിടിക്കാൻ കർശന നടപടികൾ ആവശ്യമാണെന്ന് മുംബൈയിലെ സെമിനാറിൽ സംസാരിക്കവെ ഉൗർജിത് പേട്ടൽ പറഞ്ഞു. എന്നാൽ നിലവിലുള്ള നിയമങ്ങളാണ് കള്ളപ്പണം തിരിച്ച് പിടിക്കുന്നതിന് തടസമെന്ന നിലപാടിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.