പാൻ-ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്.ബി.ഐ
text_fieldsന്യൂഡൽഹി: പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ. ജൂൺ 30നകം ഇരു കാർഡുകളും ബന്ധിപ്പിക്കണമെന്നാണ് എസ്.ബി.ഐ അറിയിച്ചിരിക്കുന്നത്. അല്ലെങ്കിൽ ബാങ്കിങ് സേവനങ്ങളിൽ തടസം നേരിട്ടേക്കാം.
നേരത്തെ മാർച്ച് 30നകം പാൻ- ആധാർ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പ് അറിയിച്ചത്. എന്നാൽ, പിന്നീട് തീയതി നീട്ടി നൽകുകയായിരുന്നു. ഈ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
www.incometaxindiaefilling.gov.in എന്ന വെബ്സൈറ്റിലൂടെയാണ് പാൻകാർഡും ആധാർകാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ടത്. സൈറ്റിലെ ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാൻകാർഡ് നമ്പറും ആധാർ നമ്പറും നൽകിയാൽ ഇരു കാർഡുകളും തമ്മിൽ ബന്ധിപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.