Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
SBI
cancel
Homechevron_rightBusinesschevron_rightBankingchevron_rightപെന്‍ഷന്‍കാര്‍ക്ക്...

പെന്‍ഷന്‍കാര്‍ക്ക് വിഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കി എസ്​.ബി.ഐ

text_fields
bookmark_border

കൊച്ചി: പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്​.ബി.ഐ ജീവനക്കാരുമായുള്ള വിഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യത്തിന് എസ്​.ബി.ഐ തുടക്കം കുറിച്ചു. കുടുംബ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഈ വിഡിയോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. www.pensionseva.sbi ല്‍ ലോഗിന്‍ ചെയ്ത് വീഡിയോ എൽ.സി ക്ലിക്കു ചെയ്ത് എസ്​.ബി.ഐ പെന്‍ഷന്‍ അക്കൗണ്ട് നമ്പര്‍ നല്‍കി ഈ സേവനം ഉപയോഗിക്കാം.

രജിസ്ട്രേഡ് മൊബൈൽ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി രേഖപ്പെടുത്തണം. പാന്‍ കാര്‍ഡിന്‍റെ അസ്സൽ കൈയിലുണ്ടായിരിക്കുകയും വേണം. ഇതിനുശേഷം ഐ ആം റെഡി എന്നതില്‍ ക്ലിക്കു ചെയ്യുകയും വിഡിയോ കോള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുകയും വേണം.

ഉപഭോക്​തൃ കേന്ദ്രീകൃതമായ, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഗുണകരമായ മറ്റൊരു നീക്കം കൂടി ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഇതേക്കുറിച്ച്​ പ്രതികരിക്കവെ എസ്​.ബി.ഐ ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു. കോവിഡ് കാലത്ത് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇത് പെന്‍ഷന്‍കാരെ സഹായിക്കും. സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായി ഉപഭോക്താക്കള്‍ക്ക് അധിക സൗകര്യം നല്‍കാന്‍ എസ്​.ബി.ഐ നിരന്തരം പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbipension
News Summary - SBI facilitates pensioners to complete life certificate process through video call
Next Story