മിനിമം ബാലൻസില്ലെങ്കിൽ പിഴ; തീരുമാനത്തെ ന്യായീകരിച്ച് എസ്.ബി.െഎ
text_fieldsന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴ ചുമത്തുമെന്ന തീരുമാനത്തെ ന്യായീകരിച്ച് എസ്.ബി.െഎ. ജൻധൻ അക്കൗണ്ടുകൾ ഉൾപ്പടെ നിലനിർത്തുന്നതിന് മിനിമം ബാലൻസിന് പിഴ ചുമത്തുന്നത് ആവശ്യമാണെന്ന നിലപാടിലാണ് എസ്.ബി.െഎ.
മിനിമം ബാലൻസില്ലെങ്കിൽ പിഴ ചുമത്തുമെന്ന് തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിെൻറ ഭാഗത്ത് നിന്ന് ഉത്തരവുകളൊന്നും വന്നിട്ടില്ലെന്നും എസ്.ബി.െഎ വ്യക്തമാക്കി. ജൻധൻ അക്കൗണ്ടുകൾക്ക് പിഴ ചുമത്തില്ലെന്നും എസ്.ബി.െഎ അറിയിച്ചു.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് നേരത്തെ എസ്.ബി.ഐ അറിയിച്ചിരുന്നു. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്സിെൻറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണമെന്നുമായിരുന്നു എസ്.ബി.ഐ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.