Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഅമിതാഭ്​ ബച്ചന്‍റെ...

അമിതാഭ്​ ബച്ചന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്കെടുത്ത്​ എസ്​.ബി.ഐ

text_fields
bookmark_border
അമിതാഭ്​ ബച്ചന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്കെടുത്ത്​ എസ്​.ബി.ഐ
cancel

മുംബൈ: ബോളിവുഡ്​ താരം അമിതാഭ്​ ബച്ചന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്കെടുത്ത്​ എസ്​.ബി.ഐ. മുംബൈ ജുഹുവിലെ കെട്ടിടമാണ്​ എസ്​.ബി.ഐ ദീർഘകാലത്തേക്ക്​ വാടകക്കെടുത്തത്​. ജുഹുവിലെ ബച്ചന്‍റെ വീടായ ജൽസക്കടുത്തുള്ള 3,150 സ്വകയർ ഫീറ്റ്​ വിസ്​തീർണമുള്ള കെട്ടിടം വാടകക്കെടുക്കുന്നതിനായി അമിതാഭുമായും അഭിഷേകുമായും എസ്​.ബി.ഐ കരാറിലെത്തിയെന്നാണ്​ റിപ്പോർട്ട്​.

പ്രതിമാസം 18.9 ലക്ഷമായിരിക്കും കെട്ടിടത്തിന്‍റെ വാടക. 15 വർഷത്തേക്ക്​ കെട്ടിടം വാടകക്ക്​ നൽകും. ജുഹുവിലെ അമിതാഭിന്‍റെ ബംഗ്ലാവുകളായ പ്രതീക്ഷ, ജാനക്​, അമ്മു, വാസ എന്നിവക്ക്​ സമീപം തന്നെയാണ്​ ഈ കെട്ടിടവും സ്ഥിതി ചെയ്യുന്നത്​. സാപ്​കീ.കോമാണ്​ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത്​ വിട്ടത്​.

കെട്ടിടം വാടകക്കെടുക്കുന്നതിന്​ സെക്യൂരിറ്റി ഡെപ്പോസിറ്റായി ബാങ്ക്​ 2.26 കോടി നൽകിയിട്ടുണ്ട്​. സെപ്​റ്റംബർ 28നാണ്​ ഇതുമായി ബന്ധപ്പെട്ട്​ കരാറൊപ്പിട്ടത്​. പുതിയ ബ്രാഞ്ചിന്‍റെ പ്രവർത്തനം കെട്ടിടത്തിൽ ആരംഭിക്കും. എന്നാൽ, വാർത്തകളോട്​ ബച്ചൻ കുടുംബമോ എസ്​.ബി.ഐയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIamitabh bachchan
News Summary - SBI opens a rental account with Bachchans
Next Story