മ്യൂച്ചൽഫണ്ടിലെ ഓഹരി വിൽപനക്കൊരുങ്ങി എസ്.ബി.ഐ
text_fieldsമുംബൈ: മ്യൂച്ചൽഫണ്ടിലെ ഓഹരി ഐ.പി.ഒയിലൂടെ വിൽക്കാനൊരുങ്ങി എസ്.ബി.ഐ. ആറ് ശതമാനം ഓഹരികളുടെ വിൽപന നടത്താനാണ് ഒരുങ്ങുന്നത്. എസ്.ബി.ഐ ഫണ്ട് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരികളാണ് ബാങ്ക് വിൽക്കുക. ഇതിനായി വിവിധ ഏജൻസികളുടെ അനുമതിക്കായി കാത്തിരിക്കുകയാണ് ബാങ്ക്.
എസ്.ബി.ഐ ഫണ്ട്സ് മാനേജ്മെന്റിൽ 63 ശതമാനം ഓഹരിയാണ് എസ്.ബി.ഐക്ക് ഉള്ളത്. ബാക്കിയുള്ള ഓഹരികൾ പാരീസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമുൻഡി അസറ്റ് മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. മ്യൂച്ചൽഫണ്ടിലെ ഐ.പി.ഒയിലൂടെ 1 ബില്യൺ ഡോളർ സ്വരൂപിക്കാൻ ഈ വർഷം ഫെബ്രുവരിയിൽ എസ്.ബി.ഐ തീരുമാനിച്ചിരുന്നു. ഈ ഓഹരികളുടെ ഇന്നത്തെ മൂല്യം ഏഴ് ബില്യൺ ഡോളറാണ്.
ഐ.പി.ഒകളിലൂടെ വലിയ തുക സ്വരൂപിക്കാൻ എസ്.ബി.ഐ കഴിഞ്ഞ വർഷം തന്നെ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി എസ്.ബി.ഐ കാർഡിന്‍റെ ഐ.പി.ഒയിലൂടെ 10,340 കോടി സ്വരൂപിച്ചിരുന്നു. എസ്.ബി.ഐ ലൈഫിലൂടെ 8400 കോടിയും എസ്.ബി.ഐ സ്വരൂപിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ ഫണ്ട് ഹൗസുകളിൽ ഒന്നായ എസ്.ബി.ഐയുെട ആസ്തി അഞ്ച് ലക്ഷം കോടിയാണ്. 862.7 കോടി എസ്.ബി.ഐ മ്യൂച്ചൽഫണ്ടിലെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.