എസ്.ബി.ഐ അക്കൗണ്ടുകളിൽ ഇനി മിനിമം ബാലൻസ് വേണ്ട; എസ്.എം.എസ് ചാർജും ഒഴിവാക്കി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന ഒഴിവാ ക്കി. മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾക്ക് ഇനി മുതൽ പിഴയീടാക്കില്ല. എസ്.എം.എസ് ചാർജും ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ 44.51 കോടി എസ്.ബി.ഐ അക്കൗണ്ടുകാർക്ക് ഗുണകരമാണ് പുതിയ തീരുമാനം.
നിലവിൽ മെട്രോ നഗരങ്ങളിൽ 3000 രൂപ, സെമി അർബൻ പ്രദേശങ്ങളിൽ 2000, ഗ്രാമപ്രദേശങ്ങളിൽ 1000 എന്നിങ്ങനെ മിനിമം ബാലൻസ് സേവിങ്സ് അക്കൗണ്ടുകാർ നിലനിർത്തേണ്ടിയിരുന്നു. അഞ്ച് രൂപ മുതൽ 15 രൂപ വരെയും ടാക്സുമാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് പിഴയീടാക്കിയിരുന്നത്. ഇതാണ് ഒഴിവാക്കിയത്.
സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള വാർഷിക പലിശനിരക്ക് മൂന്ന് ശതമാനമായും പുനർനിശ്ചയിച്ചു. നിലവിൽ ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന് 3.25 ശതമാനവും ഒരു ലക്ഷത്തിന് മുകളിൽ മൂന്ന് ശതമാനവുമാണ് പലിശ നിരക്ക്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.