Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇന്‍റർനെറ്റ്​...

ഇന്‍റർനെറ്റ്​ ബാങ്കിങ്​, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ

text_fields
bookmark_border
ഇന്‍റർനെറ്റ്​ ബാങ്കിങ്​, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ
cancel

ന്യൂഡൽഹി: ഇന്‍റർനെറ്റ്​ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടുമെന്ന്​ അറിയിച്ച്​ എസ്​.ബി.ഐ. ശനിയാഴ്ച സേവനങ്ങൾക്ക്​ തടസം നേരിടുമെന്നാണ്​ എസ്​.ബി.ഐ വ്യക്​തമാക്കുന്നത്​. ​സെർവറുകളിൽ അറ്റകൂറ്റപ്പണി​ നടക്കുന്നതിനാലാണ്​ സേവനം തടസപ്പെടുന്നതെന്നും എസ്​.ബി.ഐ ട്വീറ്റിൽ അറിയിച്ചു.

ഇന്‍റർനെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ലൈറ്റ്​, യു.പി.ഐ സേവനങ്ങൾ തടസപ്പെടുമെന്നാണ്​ എസ്​.ബി.ഐയുടെ അറിയിപ്പ്​. 300 മിനിറ്റ്​ നേരത്തേക്കാവും സേവനങ്ങൾ ഇല്ലാതാവുക. ശനിയാഴ്ച രാത്രി 11.30 മുതൽ 4.30 വരെയാകും തടസം നേരിടുക.

ജനങ്ങൾക്ക്​ നേരിടുന്ന ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുകയാണെന്നും എസ്​.ബി.ഐ അറിയിച്ചു. ഇതിന്​ മുമ്പ്​ ഒക്​ടോബർ എട്ടിനാണ്​ എസ്​.ബി.ഐ സെർവറിൽ അറ്റകൂറ്റപ്പണി നടത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBI
News Summary - SBI YONO, UPI, Net banking to be unavailable tomorrow
Next Story