എസ്.ബി.െഎ എം.ഡി അൻഷുള കാന്ത് ലോകബാങ്ക് എം.ഡി
text_fieldsവാഷിങ്ടൺ: എസ്.ബി.െഎ മാനേജിങ് ഡയറക്ടർ അൻഷുള കാന്തിനെ ലോകബാങ്ക് ഗ്രൂപ് മാനേജ ിങ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഒാഫിസറുമായി നിയമിച്ചു. ബാങ്കിങ് മേഖലയിലെ ഫിനാൻസ്, ബാങ്കിങ്, സാേങ്കതിക വിദ്യ എന്നീ മേഖലകളിലുള്ള എസ്.ബി.െഎയിലെ 35 വർഷത്തെ അൻഷുളയുടെ പരിചയസമ്പത്ത് ലോകബാങ്കിെൻറ ധനകാര്യനടത്തിപ്പിന് ഗുണകരമാകുമെന്ന് നിയമന പ്രഖ്യാപനം നടത്തവേ ലോക ബാങ്ക് പ്രസിഡൻറ് ഡേവിഡ് മൽപാസ് പ്രത്യാശിച്ചു.
‘‘ 50,000 കോടി യു.എസ് ഡോളർ വരുന്ന എസ്.ബി.െഎയുടെ മുഴുവൻ സ്വത്തുക്കളും 3800 കോടി യു.എസ് ഡോളർ വരുന്ന വരുമാനവും അൻഷുള കൈകാര്യം ചെയ്തിരുന്നു. എസ്.ബി.െഎ അവരുടെ വരുമാനത്തിലും അടിസ്ഥാന മൂലധനത്തിലും വൻ വളർച്ചയുണ്ടായത് ഇവരുടെ കാലത്താണ്’’-മൽപാസ് പറഞ്ഞു. 1983ലാണ് അൻഷുള എസ്.ബി.െഎയിൽ പ്രബേഷനറി ഒാഫിസറായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് 2018 മുതൽ ബോർഡ് അംഗമായി. സെപ്റ്റംബർ 2018 മുതൽ എസ്.ബി.െഎ മാനേജിങ് ഡയറക്ടറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.