Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഡിജിറ്റൽ ബാങ്കിങ്​...

ഡിജിറ്റൽ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ

text_fields
bookmark_border
ഡിജിറ്റൽ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ
cancel

ന്യൂഡൽഹി: മെയ്​ ഏഴിന്​ ഡിജിറ്റൽ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെടുമെന്ന്​ എസ്​.ബി.ഐ. ഡിജിറ്റൽ ബാങ്കിങ്​ പ്ലാറ്റ്​ഫോമുകൾ അപ്​​ഗ്രേഡ് ചെയ്യുന്നതിനാലാണ്​​ ​ സേവനം തടസപ്പെടുന്നതെന്ന്​ എസ്​.ബി.ഐ അറിയിച്ചു.

വെള്ളിയാഴ്​ച രാത്രി 10.15 മുതൽ ശനിയാഴ്​ച പുലർച്ചെ 1.45 വരെയാണ്​ സേവനങ്ങൾ തടസപ്പെടുക. ഈ സമയത്ത്​ ഇൻറർനെറ്റ്​ ബാങ്കിങ്​, യോനോ, യോനോ ​ലൈറ്റ്​, യു.പി.ഐ സേവനങ്ങൾ എന്നിവ ലഭ്യമാകില്ലെന്ന്​ എസ്​.ബി.ഐ അറിയിച്ചു.

കഴിഞ്ഞ മാസവും എസ്​.ബി.ഐയുടെ ഡിജിറ്റൽ ബാങ്കിങ്​ സേവനങ്ങൾ തടസപ്പെട്ടിരുന്നു. സെർവറുകളിൽ അറ്റകൂറ്റപ്പണി നടത്തുന്നതിനാണ്​ ​ഡിജിറ്റൽ ബാങ്കിങ്​ സേവനങ്ങൾ താൽക്കാലികമായി നിർത്തിയത്​. ഏകദേശം മൂന്ന​ര കോടി ​ആളുകളാണ്​ എസ്​.ബി.ഐയുടെ ഡിജിറ്റൽ ബാങ്കിങ്​ സേവനമായ യോനോ ഉപയോഗിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBIdigital banking
News Summary - SBI's digital banking services to be affected on May 7 due to maintenance
Next Story