എസ്.ബി.െഎയിൽ ജൂൺ മുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ്
text_fieldsതൃശൂർ: ഉപഭോക്താവിെന കൊള്ളയടിക്കുന്ന തരത്തിൽ സർവിസ് ചാർജ് ഏർപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ ജൂൺ ഒന്ന് മുതൽ ഒാരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സർവിസ് ചാർജ് ഇൗടാക്കും. ഇക്കാര്യം ഒൗദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും ചില സാമ്പത്തിക വാർത്താമാധ്യമങ്ങൾ ഇതിെൻറ വിശദാംശങ്ങൾ െവളിപ്പെടുത്തി. അതേസമയം, ബാങ്കുകളിൽ ഇതുമായി ബന്ധപ്പെട്ട് നിർദേശം എത്തിയിട്ടില്ലെന്ന് ശാഖ തലത്തിലുള്ളവർ പറഞ്ഞു.
പണം പിൻവലിക്കാൻ എ.ടി.എമ്മിനെ ആശ്രയിക്കുന്നവർക്ക് ആഘാതമാവുന്നതാണ് ഇൗ തീരുമാനം. ഇതോടെ, എസ്.ബി.െഎയുടെ ്എ.ടി.എമ്മിൽ സൗജന്യമായി പണം പിൻവലിക്കാവുന്ന ഇടപാടുകൾ ഇല്ലാതാവും. ഇടപാടുകാരുടെ പ്രയാസവും ബാങ്ക് ശാഖകളിലെ തിരക്കും ലഘൂകരിക്കാനെന്ന പേരിൽ എ.ടി.എം ശീലിപ്പിച്ച ശേഷമാണ് സർവിസ് ചാർജിെൻറ പേരിൽ അടിക്കടി പ്രഹരം വരുന്നത്. പണം കിട്ടിയില്ലെങ്കിലും സർവിസ് ചാർജ് ഇൗടാക്കും‘
‘മാധ്യമ’ത്തിന് ലഭിച്ച രേഖകൾ പ്രകാരം ജൂൺ ഒന്ന് മുതൽ സർവിസ് ചാർജിൽ മറ്റു ചില മാറ്റങ്ങൾ കൂടി വരുന്നുണ്ട്. മുഷിഞ്ഞ നോട്ടുകൾ ഒരു പരിധിയിലധികം മാറ്റിയെടുക്കാൻ സർവിസ് ചാർജ് ഇൗടാക്കുമെന്നതാണ് ഒന്ന്. 5,000 രൂപ വരെ മൂല്യമുള്ള 20 മുഷിഞ്ഞ നോട്ടുകൾ വരെ മാറ്റാൻ സർവിസ് ചാർജ് വേണ്ട. 20ൽ അധികമുണ്ടെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതിയും കൊടുക്കേണ്ടി വരും.
നോട്ടിെൻറ മൂല്യം 5,000 രൂപയിലും അധികമാണെങ്കിൽ ഒാരോ നോട്ടിനും രണ്ട് രൂപയും സേവന നികുതി അല്ലെങ്കിൽ 1000 രൂപക്ക് അഞ്ച് രൂപയും സേവന നികുതി എന്നിവയിൽ അധികം വരുന്നത് ഏതാണോ അതാണ് ഇൗടാക്കുക. അതായത്, 500 രൂപയുടെ 25 മുഷിഞ്ഞ നോട്ട് മാറ്റണമങ്കിൽ നോട്ട് ഒന്നിന് രണ്ട് രൂപ കണക്കാക്കിയാൽ 50 രൂപയും സേവന നികുതിയും വരും. എന്നാൽ, 1,000 രൂപക്ക് അഞ്ച് രൂപ എന്ന കണക്കിലാണെങ്കിൽ 62.50 രൂപയും സേവന നികുതിയുമാണ് വരിക. ഇത്തരം ഇടപാടിന് അധികം വരുന്ന സർവിസ് ചാർജ്, 62.50 രൂപ വാങ്ങാനാണ് ധാരണ.
topബിസിനസ് കറസ്പോണ്ടൻറുമാർ മുഖേന പണം നിക്ഷേപിക്കുേമ്പാഴും പിൻവലിക്കുേമ്പാഴും സേവന നികുതി നൽകേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകൾ നടക്കുന്ന ‘ബേസിക് സേവിങ്സ് ബാങ്ക്’ നിക്ഷേപങ്ങൾക്കുള്ള സർവിസ് ചാർജിലും മാറ്റം വരും. ഇതിൽ എ.ടി.എം ഇടപാടുൾപ്പെടെ മാസത്തിൽ നാല് ഇടപാടിൽ കൂടിയാൽ സർവിസ് ചാർജ് നൽകണം. ചെക്ക് ബുക്കിനും സർവിസ് ചാർജ് ഇൗടാക്കും. ഇൗ നിർദേശങ്ങൾ വൈകാതെ എസ്.ബി.െഎ പ്രഖ്യാപിക്കുമെന്നറിയുന്നു.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.