പലിശനിരക്കുകളിൽ മാറ്റമുണ്ടാവില്ല; ആർ.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന്
text_fieldsന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനിടെ ആർ.ബി.ഐയുടെ നയപ്രഖ്യാപനം ഇന്ന് നടക്കും. പലിശനിരക്കുകളിൽ ഇത്തവണയും മാറ്റത്തിന് സാധ്യതയില്ല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ യഥാക്രം നാല് ശതമാനത്തിലും 3.35 ശതമാനത്തിലും തുടരും. തുടർച്ചയായ ആറാം തവണയാണ് ആർ.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കിൽ മാറ്റം വരുത്താതിരിക്കുന്നത്.
നയപ്രഖ്യാപനം നടത്തുേമ്പാൾ പണപ്പെരുപ്പ നിരക്കും ആർ.ബി.ഐക്ക് പരിഗണിക്കേണ്ടി വരും. കോവിഡിനെ തുടർന്ന് മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിൽ മാറ്റമുണ്ടായിട്ടുണ്ട്. അത് റീടെയിൽ പണപ്പെരുപ്പത്തേയും സ്വാധീനിക്കുമെന്ന് വിലയിരുത്തലുണ്ട്. നയപ്രഖ്യാപനത്തിൽ ആർ.ബി.ഐ ഇതുകൂടി പരിഗണിക്കുമെന്നാണ് സൂചന. ഇത് നിരക്കുകളിൽ മാറ്റമുണ്ടാക്കുന്നതിന് കാരണമായേക്കാമെന്നും ചില സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നുണ്ട്.
രാജ്യത്തിെൻറ മൊത്തം സമ്പദ്വ്യവസ്ഥയിലെ സാഹചര്യങ്ങൾ പണിഗണിച്ചാവും നയപ്രഖ്യാപനം ഇക്കുറി ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.