ഐ.ഡി.ബി.ഐ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവ്
text_fieldsഐ.ഡി.ബി.ഐ ബാങ്ക് ലിമിറ്റഡ് സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും ചുവടെ: ഡെപ്യൂട്ടി ജനറൽ മാനേജർ (ഗ്രേഡ് ഡി) -ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -1, അസിസ്റ്റന്റ് ജനറൽ മാനേജർ (എ.ജി.എം-ഗ്രേഡ് സി) ഓഡിറ്റ് -ഇൻഫർമേഷൻ സിസ്റ്റം (ഐ.എസ്) -4, ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, റിസ്ക് മാനേജ്മെന്റ് -5, കോർപറേറ്റ് ക്രെഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രെഡിറ്റ് ഉൾപ്പെടെ) -25, ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ് മാനേജർ (ഗ്രേഡ് ബി) -ഫ്രോഡ് റിസ്ക് മാനേജ്മെന്റ് -4, റിസ്ക് മാനേജ്മെന്റ് -3, കോർപറേറ്റ് ക്രെഡിറ്റ്/റീട്ടെയിൽ ബാങ്കിങ് (റീട്ടെയിൽ ക്രെഡിറ്റ് ഉൾപ്പെടെ) -31, ഇൻഫ്രാസ്ക്രക്ചർ മാനേജ്മെന്റ് -4, സെക്യൂരിറ്റി -4.
യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, സംവരണം, ശമ്പളം ഉൾപ്പെടെ വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careers ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനായി ഡിസംബർ 25 വരെ അപേക്ഷ സമർപ്പിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.