ഇസ്ലാമിക് ബാങ്കിങ്: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കെത്തുക ലക്ഷം കോടിയുടെ നിക്ഷേപം
text_fieldsന്യൂഡൽഹി: റിസർവ് ബാങ്ക് പുതുതായി ആരംഭിക്കാൻ പോവുന്ന ഇസ്ലാമിക് വിൻഡോയിലുടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എകദേശം ലക്ഷം കോടിയുടെ നിക്ഷേപം ഇന്ത്യയിലെത്തും. ഇസ്ലാമിക് ഫിനാൻസുമായി ബന്ധപ്പെട്ട ഇന്ത്യൻ സെൻറർ ഫോർ ഇസ്ലാമിക് ഫിനാൻസ് എന്ന സംഘടനയാണ് ഇൗ കണക്ക് പുറത്ത് വിട്ടത്. യു.എ.ഇ, ഖത്തർ, ബഹൈറൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്രയുംതുക ഇന്ത്യയിലേക്ക് നിക്ഷേപമായെത്തുക.
ഗൾഫ് രാജ്യങ്ങളിൽ നിരവധി സ്വതന്ത്രമായ ഫണ്ടുകളുണ്ട്. അതിലെ പണം ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് കാത്തിരിക്കുയാണ് വ്യവസായികൾ. ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയിൽ ആരംഭിച്ചാൽ അത് അവർക്ക് നിക്ഷേപത്തിനുള്ള ഗ്രീൻ സിഗ്നലാവുമെന്ന് െഎ.സി.െഎ.എഫ് ജനറൽ സെക്രട്ടറി എച്ച്. അബ്ദുൽ റക്കീബ് പി.ടി.െഎയോട് പറഞ്ഞു.
സാമ്പത്തിക പരിഷ്കരണത്തെ കുറിച്ച് പഠിക്കുന്നതിനായി നിയമിച്ച രഘുറാം രാജൻ കമ്മറ്റിക്ക് മുമ്പാകെ മുസ്ലിംകൾ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിൽ നിന്ന് പുറത്ത് പോകുന്നതലുള്ള ആശങ്ക ഞങ്ങൾ പങ്കുവെച്ചിരുന്നു. സച്ചാർ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ബാങ്കുകൾ നെഗറ്റീവ് സോണായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മുസ്ലിംകളെ ബാങ്കിങ് സംവിധാനത്തിൽ ഉൾക്കൊളളിക്കാൻ ഇസ്ലാമിക് ബാങ്കിങ് പോലുള്ള സംവിധാനങ്ങൾ പ്രോൽസാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി നിലവിലെ ബാങ്കിങ് നിയമങ്ങളിൽ മാറ്റം വരുത്തേണ്ടന്നാണ് കരുതുന്നത്. ഇംഗ്ലണ്ട്,ജപ്പാൻ, ഫ്രാൻസ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക് ബാങ്കിങ് ആരംഭിച്ച് കഴിഞ്ഞു. ഇന്ന് ലോകത്താകമാനം എഴുപതോളം രാജ്യങ്ങളിൽ ഇസ്ലാമിക് ബാങ്കിങ് നിലവിലുണ്ട്. ഇസ്ലാമിക് ബാങ്കിങ് കൊണ്ട് മുസ്ലിംകൾക്ക് മാത്രമല്ല ഗുണമുണ്ടാവുക. രാജ്യത്തിെൻറ ആകെ പുരോഗതിയിൽ ഇസ്ലാമിക് ബാങ്കിങ് ഗുണകരമാവുമെന്നും റക്കീബ് അഭിപ്രായപ്പെട്ടു.
നിലവിലെ ബാങ്കുകളിൽ ഇസ്ലാമിക് വിൻഡോകൾ ആരംഭിക്കാനുള്ള ശിപാർശ ആർ.ബി.െഎ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. ഇസ്ലാമിക് ബാങ്കിങ് ആരംഭിക്കുന്നതിെൻറ മുന്നോടിയായാണ് രാജ്യത്തെ ബാങ്കുകളിൽ പ്രത്യേക ഇസ്ലാമിക് വിൻഡോകൾ ആരംഭിക്കാൻ ആർ.ബി.െഎ സർക്കാരിനോട് ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.