സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രെഡിറ്റ് സ്വിസെയെ ഏറ്റെടുക്കാനൊരുങ്ങി യു.ബി.എസ്
text_fieldsബേൺ: സാമ്പത്തിക പ്രതിസന്ധിക്കിടെ സ്വിസെ ബാങ്ക് ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യു.ബി.എസ് ഗ്രൂപ്പ് എ.ജി. ക്രെഡിറ്റ് സ്വിസെയെ അടിയന്തരമായി ഫണ്ട് എത്തിക്കാനുള്ള നീക്കങ്ങൾ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് യു.ബി.എസ് ഏറ്റെടുക്കലിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ക്രെഡിറ്റ് സ്വിസെയെ പൂർണമായും ഏറ്റെടുക്കുകയോ ഓഹരികൾ ഭാഗികമായി വാങ്ങുകയോയാവും യു.ബി.എസ് ചെയ്യുക. അതേസമയം, ക്രെഡിറ്റ് സ്വിസെയും യു.ബി.എസ് ഗ്രൂപ്പും ലയിക്കണമെന്നാണ് സ്വിസ് റെഗുലേറ്റർ ആവശ്യപ്പെട്ടതെന്നാണ് സൂചന. എന്നാൽ, ഇതിനോട് യു.ബി.എസ് താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
വാർത്തക്ക് പിന്നാലെ ക്രെഡിറ്റ് സ്വിസിന്റെ ഓഹരികൾ ഒമ്പത് ശതമാനം ഉയർന്നിരുന്നു. അതേസമയം, റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കാൻ ക്രെഡിറ്റ് സ്വിസെ യു.ബി.എസോ തയാറായിട്ടില്ല. 167 വർഷം പഴക്കമുള്ള ബാങ്കാണ് ക്രെഡിറ്റ് സ്വിസെ. യു.എസിലെ ബാങ്കുകളുടെ തകർച്ചക്ക് പിന്നാലെയാണ് ക്രെഡിറ്റ് സ്വിസെ പ്രതിസന്ധിയിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.