ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടി
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ അവകാശികളില്ലാതെ ബാങ്കുകളിലുള്ളത് 78,213 കോടിയെന്ന് ആർ.ബി.ഐ. റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്ത് അവകാശികളില്ലാത്ത നിക്ഷേപത്തിൽ 26 ശതമാനം വർധനയുണ്ടായെന്നും ആർ.ബി.ഐ അറിയിച്ചു. കഴിഞ്ഞ വർഷം 62,225 കോടിക്കാണ് രാജ്യത്ത് അവകാശികളില്ലാതിരുന്നത്.
രാജ്യത്തെ സഹകരണ ബാങ്കുകൾ ഉൾപ്പടെയുള്ള ബാങ്കുകൾ 10വർഷമായിട്ടും അവകാശികൾ അന്വേഷിച്ച് വരാത്ത നിക്ഷേപം Depositor Education and Awareness(DEA) ഫണ്ടിലേക്ക് മാറ്റണമെന്നും ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്.
ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബാങ്കുകൾക്ക് ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഇത്തരം അക്കൗണ്ട് ഉടമകൾക്ക് സഹായം നൽകുന്നത് സംബന്ധിച്ച് ഉൾപ്പടെ ആർ.ബി.ഐ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഇത്തരം അക്കൗണ്ടുകൾ നിശ്ചിതകാലയളവിൽ പരിശോധിച്ച് തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബാങ്കുകൾക്ക് ആർ.ബി.ഐ നിർദേശം നൽകിയിരുന്നു. ഇത്തരം അക്കൗണ്ടുകളുടെ ഉടമകളെയോ അവകാശികളെയോ കണ്ടെത്താനുള്ള ശ്രമങ്ങൾ ബാങ്കുകൾ നടത്തണമെന്നും ആർ.ബി.ഐയുടെ മാർഗനിർദേശത്തിലുണ്ട്. ഇത്തരം മാർഗനിർദേശങ്ങൾ പാലിക്കുന്നതിലൂടെ അവകാശികളില്ലാതെ രാജ്യത്ത് തുടരുന്ന പണത്തിന്റെ അളവ് കുറക്കാൻ സാധിക്കുമെന്നാണ് ആർ.ബി.ഐയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.