ഓൺലൈൻ പണമിടപാടുകൾ പരാജയപ്പെട്ടാൽ ബാങ്കുകൾ ഉപഭോക്താകൾക്ക് പണം നൽകണോ?
text_fieldsബാങ്കുകളിൽ പണം കൈമാറുന്നതിന് നിരവധി രീതികൾ നിലവിലുണ്ട്. എൻ.ഇ.എഫ്.ടി, ഐ.എം.പി.എസ്, യു.പി.ഐ തുടങ്ങി വിവിധ ഇടപാടുകളിലൂടെ പണം കൈമാറുേമ്പാൾ അത് പരാജയപ്പെട്ടാൽ എത്ര ദിവസത്തിനകം പണം തിരികെ കിട്ടുമെന്നത് എല്ലാവരേയും വലക്കുന്ന ചോദ്യമാണ്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ.
യു.പി.ഐ ഇടപാടുകളിലൂടെ പണം കൈമാറുേമ്പാൾ ബാങ്ക് സെർവറിന്‍റെ തകരാറിനാൽ അത് പരാജയപ്പെട്ടാൽ രണ്ട് ദിവസത്തിനകം പണം തിരികെ ലഭിക്കുമെന്നാണ് എൻ.പി.സി.ഐ അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ പിന്നീട് വൈകുന്ന ഓരോ ദിവസത്തിനും ബാങ്ക് 100 രൂപ പിഴ ഉപഭോക്താവിന് നൽകണം.
ഐ.എം.പി.എസ് ഇടപാട് പരാജയപ്പെട്ടാലും ഇതേ രീതിയിൽ തന്നെയാണ് പിഴ നൽകേണ്ടത്. ഇ-കോമേഴ്സ് വെബ്സൈറ്റിലെ ഇടപാടിനാണ് പ്രശ്നം നേരിട്ടതെങ്കിൽ അഞ്ച് ദിവസത്തിനകം പണം തിരികെ നൽകിയാൽ മതിയാവും. അതിന് ശേഷം ബാങ്ക് പിഴയൊടുക്കണം. പണം അക്കൗണ്ടിൽ നിന്ന് പോയതിന് ശേഷവും കൺഫർമേഷൻ ലഭിച്ചില്ലെങ്കിലും ഇതേ രീതിയിലാണ് പിഴയൊടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.