അഞ്ച് കോടിക്ക് മുകളിലെ വായ്പ അർബൻ ബാങ്കുകൾ അറിയിക്കണമെന്ന് ആർ.ബി.ഐ
text_fieldsതൃശൂർ: രാജ്യത്തെ അർബൻ ബാങ്കുകൾക്ക് മേലുള്ള നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി റിസ ർവ് ബാങ്ക്. അർബൻ ബാങ്കുകൾ അഞ്ചുകോടി രൂപക്ക് മുകളിൽ നൽകുന്ന വായ്പകൾ റിപ്പോർ ട്ട് ചെയ്യണമെന്ന് ആർ.ബി.ഐ നിർദേശം നൽകി.
പഞ്ചാബ്-മഹാരാഷ്ട്ര കോഓപറേറ്റിവ് ബ ാങ്കിലെ (പി.എം.സി ബാങ്ക്) സാമ്പത്തിക തിരിമറികളുടെ പശ്ചാത്തലത്തിലാണ് നിർദേശമെന്ന ാണ് പറയുന്നതെങ്കിലും അർബൻ ബാങ്കുകളുടെ മേൽ തുടർച്ചയായി ആർ.ബി.ഐ കൊണ്ടുവരുന്ന നിയന്ത്രണം സഹകരണ മേഖലയിൽ പിടിമുറുക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നാണ് ബാങ്കിങ് വിഗ്ദധരുടെ പക്ഷം. സംസ്ഥാനത്ത് ജില്ല ബാങ്കുകളെ സംയോജിപ്പിച്ച് രൂപവത്കരിച്ച കേരള ബാങ്കിന് മുകളിലും സമാനമായ നിയന്ത്രണങ്ങൾ വരുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സഹകരണ േമഖലയുടെ ശക്തമായ സാന്നിധ്യമുള്ള കേരളത്തിലാണ് ആർ.ബി.ഐ നിയന്ത്രണങ്ങൾ ഏറ്റവുമധികം ബാധിക്കുക. സാമ്പത്തിക വർഷത്തിൽ ഓരോ മൂന്ന് മാസത്തിലും നൽകിയ വായ്പയിൽ അഞ്ച് കോടിയിലധികം രൂപയുടെ ഇടപാടുകൾ അടുത്ത ഒരു മാസത്തിനകം ‘സെൻട്രൽ റെപോസിറ്ററി ഓൺ ഇൻഫർമേഷൻ ഓൺ ലാർജ് ക്രെഡിറ്റ്സ്’ വിഭാഗത്തിലേക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം.
വായ്പയെടുത്ത ആളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ, ഈ കാലയളവിൽ എഴുതിത്തള്ളിയ വലിയ വായ്പ, കറൻറ് അക്കൗണ്ട് ബാലൻസ് എന്നീ വിവരങ്ങളാണ് അറിയിക്കേണ്ടത്. കൃത്യമായ കണക്കുകൾ സമർപ്പിച്ചില്ലെങ്കിൽ ശിക്ഷാനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.