അർബൻ സഹകരണ ബാങ്കുകളിൽ പിടിമുറുക്കി റിസർവ് ബാങ്ക്
text_fieldsകോഴിക്കോട്: പ്രാഥമിക അർബൻ സഹകരണബാങ്കുകൾക്ക് മേൽ കൂടുതൽ പിടിമുറുക്കി റിസർ വ് ബാങ്ക്. അർബൻ ബാങ്കുകൾക്ക് മേലുള്ള മേൽനോട്ട നടപടികളുടെ ചട്ടക്കൂട് (സൂപ്പർവ െസറി ആക്ഷൻ ഫ്രെയിംവർക്ക്- എസ്.എ.എഫ്) കർശനമായ വ്യവസ്ഥകളോടെ പരിഷ്കരിക്കാനു ള്ള നിർദേശം നിലവിൽവന്നു.
100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ സഹകരണബാങ്കുക ളിൽ ബോർഡ് ഓഫ് മാനേജ്മെൻറ് നിർബന്ധമാക്കിയതിന് പിന്നാലെയാണിത്. പുതിയ സർക് കുലർ അനുസരിച്ച് സഹകരണ ബാങ്കുകളുടെ ആസ്തിയും ലാഭസാധ്യതയും മൂലധനവുമെല്ലാം കൂ ടുതൽ കരുതലോടെ കേന്ദ്രബാങ്ക് നിരീക്ഷിക്കും. രാജ്യത്തെ ഏറ്റവും വലിയ സഹകരണബാങ്കുകളിലൊന്നായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോഓപറേറ്റിവ് ബാങ്കിെൻറ തകർച്ചയെ തുടർന്നാണ് റിസർവ് ബാങ്ക് നടപടികൾ കർശനമാക്കുന്നത്.
കിട്ടാക്കടം കുറക്കുന്നതിലടക്കം കർശന നിബന്ധനകളോടെയാണ് പരിഷ്കരിച്ച ചട്ടക്കൂടെന്ന് സഹകരണ ബാങ്കുകൾക്ക് അയച്ച സർക്കുലറിൽ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. കിട്ടാക്കടം ആറ് ശതമാനത്തിൽ കൂടുതലാണെങ്കിൽ സഹകരണ ബാങ്കുകൾ എസ്.എ.എഫിെൻറ കീഴിൽ വരും. 2014ലെ ചട്ടക്കൂട് പ്രകാരം കിട്ടാക്കടം 10 ശതമാനത്തിൽ അധികമായാലായിരുന്നു റിസർവ് ബാങ്കിെൻറ ഇടപെടൽ.
കിട്ടാക്കടത്തിെൻറ അനുപാതം കൂടിയാൽ വായ്പകളിലടക്കം നിയന്ത്രണവും വെട്ടിക്കുറക്കലും ഉദ്ദേശിച്ചുള്ളതാണ് പുതുക്കിയ ചട്ടക്കൂട്. കിട്ടാക്കടം ആറ് ശതമാനത്തിൽ കൂടാതിരിക്കാൻ സഹകരണബാങ്കുകൾ ചെയ്യാനുദ്ദേശിക്കുന്ന നടപടികൾ റിസർവ് ബാങ്കിന് സമർപ്പിക്കണം. മാസത്തിലൊരിക്കലോ മൂന്നുമാസം കൂടുേമ്പാഴോ ഡയറക്ടർ ബോർഡ് യോഗം ഇത്തരം നടപടികൾ വിലയിരുത്തി റിപ്പോർട്ട് അയച്ചുെകാടുക്കണം.
തുടർച്ചയായ രണ്ട് സാമ്പത്തിക വർഷത്തിൽ അർബൻ ബാങ്കുകൾ നഷ്ടത്തിലാണെങ്കിലും റിസർവ്ബാങ്ക് ഇടപെടും. ഇത്തരം ബാങ്കുകളിൽ നിശ്ചിത പരിധിക്കപ്പുറം പണം കൈകാര്യംെചയ്യാൻ അനുമതി തേടേണ്ടി വരും. പലിശനിരക്കും ഭരണച്ചെലവുകളും കുറക്കാൻ അർബൻ ബാങ്കുകൾ നിർബന്ധിതമാകും. മൂലധനക്ഷമത അനുപാതം ഒമ്പത് ശതമാനത്തിൽ കുറയാതിരിക്കാനും ബാങ്കുകൾ ശ്രദ്ധിക്കണം.
ഇല്ലെങ്കിൽ വായ്പ നൽകുന്നതിന് നിയന്ത്രണമേർപ്പെടുത്തും. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ലെസൻസ് റദ്ദാക്കാൻവരെ അധികാരമുണ്ടെന്നും സഹകരണബാങ്കുകൾക്കുള്ള സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ബാങ്കുകളുടെ ധനസ്ഥിതി പരിശോധനയിലൂടെ കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.