മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് യെസ് ബാങ്കിൽനിന്ന് 265 കോടി പിൻവലിച്ച് ഗുജറാത്ത് കമ്പനി
text_fieldsവഡോദര: യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തുന്നതിന് രണ്ടു ദിവസം മുമ്പ് ഗുജറാത്തിലെ ഒരു കമ്പനി 265 കോടിയുടെ നിക്ഷേപം പിൻവലിച്ചതായി റിേപ്പാർട്ട്. വഡോദര സ്മാർട്ട് സിറ്റി ഡെവലപ്മെൻറ് കമ്പനിയാണ് യെസ് ബാങ്കിൽനിന്നും ഇത്രയും വലിയ തുക പിൻവലിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വ്യാഴാഴ്ചയാണ് യെസ് ബാങ്കിന് ആർ.ബി.ഐ മൊറേട്ടാറിയം പ്രഖ്യാപിച്ചത്.
ഏപ്രിൽ മൂന്നുവരെ യെസ് ബാങ്കുമായി ബന്ധപ്പെട്ട നടപടികൾക്കാണ് മൊറട്ടോറിയം. ഇക്കാലയളവിൽ പിൻവലിക്കാവുന്ന തുകയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് ബാങ്കിൽനിന്നും പിൻവലിക്കാവുന്ന തുക പരമാവധി 50,000 രൂപയായി നിജപ്പെടുത്തി.
അതേസമയം സ്മാർട്ട് സിറ്റി മിഷൻെറ ഭാഗമായി ഈ തുക കേന്ദ്രത്തിൽനിന്നും ഗ്രാൻഡ് ലഭിച്ചതാണെന്നും ഇത് യെസ് ബാങ്കിൻെറ തൊട്ടടുത്ത ലോക്കൽ ബ്രാഞ്ചിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുധീർ പട്ടേൽ അറിയിച്ചു. യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധി മനസിലാക്കി ഈ തുക പിൻവലിക്കുകയായിരുന്നു. പിന്നീട് ബാങ്ക് ഓഫ് ബറോഡയിൽ നിക്ഷേപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിലെ കമ്പനിയെ കൂടാതെ ആന്ധ്രാപ്രദേശിലെ തിരുമല തിരുപതി ദേവസ്ഥാനം കമ്പനിയും കഴിഞ്ഞ ഒക്ടോബറിൽ വൻ തുക പിൻവലിച്ചിരുന്നു. 1300കോടി രൂപയാണ് കമ്പനി പിൻവലിച്ചത്. ടി.ടി.ഡി ട്രസ്റ്റ് ബോർഡ് മീറ്റിങ് കൂടിയിരുന്നതായും അതിൽ യെസ് ബാങ്കിൽ നിന്നും പണം പിൻവലിച്ച് മറ്റൊരു ബാങ്കിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതിൻെറ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് കമ്പനിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.